തിക്കോടി സിഎഫ്എൽടിസിയിലേക്ക് അവശ്യ സാധനങ്ങളുമായി ജെസിഐ പുതിയനിരത്ത്

news image
May 18, 2021, 8:11 pm IST

തിക്കോടി: കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിൽ    ജെസിഐ പുതിയനിരത്ത് തിക്കോടി സി എഫ് എൽ ടി സി യിലേക്ക് ആവശ്യമായ പി പി ഇ കിറ്റുകളും മറ്റ് അവശ്യ സാധനങ്ങളും വിതരണം ചെയ്തു.

 

ചാപ്റ്റർ പ്രസിഡന്റ് ജെ സി അബ്ദുറഹിമാനിൽ നിന്നും തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീലാ സമദ് ഇവ ഏറ്റുവാങ്ങി. തിക്കോടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാമചന്ദ്രൻ കുയ്യണ്ടി,  ഷാജി പുഴക്കൂല്‍, ഡെന്നിസൺ, അനൂപ്,  അജയ്ബിന്ദു എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe