തിക്കോടിയിലെ കുടുംബശ്രീക്ക് സഹായഹസ്തം വായ്പാ പദ്ധതിയില്‍ 17 ലക്ഷം രൂപയുടെ സബ്സിഡി നല്‍കി

news image
Jun 1, 2021, 4:02 pm IST

തിക്കോടി :  തിക്കോടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസില്‍  മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതിയുടെ ഭാഗമായി 229 അയൽക്കൂട്ടങ്ങൾക്ക് ഒരു കോടി 92 ലക്ഷത്തി ഇരുപത്തഞ്ചായിരത്തി അഞ്ഞൂറ് രൂപ ലോൺ അനുവദിച്ചിരുന്നു.

സി എം എച്ച് എല്‍ എസ്  ലോണിൻ്റെ സബ്സിഡി തുകയായ പതിനേഴ് ലക്ഷത്തി ആയിരത്തി അറുപത്തിനാലു രൂപ യുടെ ചെക്ക് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് നിർവ്വഹിച്ചു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ആര്‍ വിശ്വൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ പി ഷെക്കീല, സി ഡി എസ് ചെയർപേഴ്സൺ പുഷ്പ  പി.കെ, വൈസ് ചെയർപേഴ്സൺ ഷൈമ സി.കെ, സി ഡി എസ് മെമ്പർ ഷൈജ സി.കെ , മെമ്പർ സെക്രട്ടറി ഐ പി പദ്മനാഭൻ ,സി ഡി എസ് അക്കൗണ്ടൻ്റ് റോസിന പി.എം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe