തിക്കോടിയുടെ കോവിഡ് പ്രതിരോധത്തിന് ‘പെരുമ’യുടെ സഹായഹസ്തം

news image
Jun 16, 2021, 10:47 am IST

തിക്കോടി : തിക്കോടി പഞ്ചായത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ‘പെരുമ’ കൂട്ടായ്മ മെഡിക്കൽ ഉപകരണങ്ങൾ  നല്കി. മെഡിക്കൽ ഉപകരണങ്ങൾ കോഴിക്കോട് റൂറൽ ഡി.വൈ.എസ്. പി ക്രൈം ബ്രാഞ്ച്  ഷാജി ജോസ് തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജമീല സമദിന് കൈമാറി.

 

 

എഴുത്തുകാരനും പെരുമയുടെ രക്ഷാധികാരിയുമായ ബഷീർ തിക്കോടി അധ്യക്ഷനായ ചടങ്ങിൽ പെരുമ രക്ഷാധികാരി സഹദ്‌ പുറക്കാട് സ്വാഗതം പറഞ്ഞു.  എഴുത്തുകാരൻ ചന്ദ്രശേഖരൻ തിക്കോടി മുഖ്യാഥിതിയായി. വൈസ് പ്രസിഡന്റ് കുയ്യാണ്ടി രാമചന്ദ്രൻ, സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൻ അംഗങ്ങളായ പ്രനില, സത്യൻ, ഷക്കീല പെരുമയുടെ രക്ഷാധികാരി രാജൻ കൊളാവിപ്പാലം, ബഷീർ നടേമ്മൽ, മജീദ്‌ തണൽ എന്നിവർ ആശംസനേർന്നു സംസാരിച്ചു.

ഈ വറുതികാലത്തും പ്രവാസികൾ സ്വന്തം നാടിനോട് കാണിക്കുന്ന ഹൃദയ വായ്പ്‌ അത്ഭുതകരമാണെന്ന് ഡി വൈ എസ് പി  ഷാജി ജൊസ്‌ അഭിപ്രായപ്പെട്ടു. ഉമേഷ് തിക്കോടി നന്ദി രേഖപെടുത്തി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe