തിക്കോടി ദേശീയപാതയോരത്തെ മത്സ്യ വില്‍പനയില്‍ വ്യാപക പ്രതിഷേധം; പരിഹരിക്കുമെന്ന് പഞ്ചായത്ത്

news image
Jun 23, 2021, 2:23 pm IST

തിക്കോടി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച്  തിക്കോടി ദേശീയപാതയോരത്ത് മത്സ്യ വില്പന  നടത്തുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. രോഗ വ്യാപനത്തിന് ഇടവരുത്തുന്ന  നടപടിക്കെതിരെ പരാതി അറിയിച്ചിട്ടും അധികൃതര്‍  ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തിക്കോടി പഞ്ചായത്ത് ബസാറിനും ടൌണിനും ഇടയിലുള്ള എഫ് സി ഐ ഗോഡൌണ്‍ പരിസരമാണ് രാവിലെ മുതല്‍ മത്സ്യ മൊത്തക്കച്ചവടക്കാരുടെയും ചില്ലറക്കാരുടെയും വില്പന കേന്ദ്രമായി മാറുന്നത്. അതിരാവിലെയാണ് വില്പന പൊടിപൊടിക്കുന്നത്.

 

 

ദേശീയപാതയില്‍ കോവിഡ് കാലത്ത് അനധികൃത വില്പന നടക്കുമ്പോഴും  അധികൃതരുടെ മൌനത്തില്‍ നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്. ദേശീയപാതയോരത്തെ അനധികൃത മത്സ്യ വില്‍പ്പന അവസാനിപ്പിക്കാന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നും അല്ലെങ്കില്‍, ശക്തമായ സമര പരിപാടികള്‍ക്ക് പാര്‍ട്ടി രൂപം കൊടുക്കുമെന്നും എഐവൈഎഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി മുന്നറിയിപ്പ് നല്കി.

വിഷയത്തില്‍ ഗ്രാമപഞ്ചായത്തധികൃതര്‍ക്ക് പരാതി നല്കിയെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് എ വൈഎഫ് ആരോപിച്ചു. തദ്ദേശ മന്ത്രി, ആരോഗ്യമന്ത്രി, പൊതുമരാമത്ത് മന്ത്രി എന്നിവര്‍ക്ക് എഐവൈഎഫ് പരാതി നല്കി. യോഗത്തില്‍ ബിനു തിക്കോടി അധ്യക്ഷത വഹിച്ചു. രൂപേഷ് പുറക്കാട്, മനോജ്, ശശി എന്നിവര്‍ സംസാരിച്ചു.

 

 

കര്‍ശന നടപടിയെന്ന് പഞ്ചായത്ത്; പകരം സംവിധാനം ഒരുക്കും

തിക്കോടി: ജില്ലയിലെ പ്രധാന മത്സ്യ ബന്ധന കേന്ദ്രമായ കോടിക്കലില്‍ നിന്നുള്ള മത്സ്യം ഇടനിലക്കാര്‍ക്ക് കൈമാറുന്നതിന് സൌകര്യപ്രദമായ മറ്റൊരു സ്ഥലമൊരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. തിക്കോടിയിൽ എഫ്സിഐയ്ക്ക് സമീപം മത്സ്യ തൊഴിലാളികൾ കോവിഡ് മാനദന്ധം ലംഘിച്ച് മത്സ്യവിതരണം നടത്തുന്നുണ്ടെങ്കിൽ അത് പോലീസിന്റെയും സെക്ടര്‍ മജിസ്ട്രേട്ടിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ് പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe