തിക്കോടിയില്‍ വിദ്യാര്‍ഥിനിയെ റോഡില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 17 കാരന്‍ പിടിയില്‍

news image
Jan 11, 2022, 7:05 pm IST payyolionline.in

പയ്യോളി: വിദ്യാര്‍ഥിനിയെ വഴിയില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് 17 കാരന്‍ പിടിയിലായി. ഈ മാസം എട്ടിന് രാവിലെയാണ് തിക്കോടിയില്‍ ക്ലാസ് കഴിഞ്ഞ് റോഡരുകിലൂടെ വീട്ടിലേക്ക് പോവുകയായിരുന്ന  രണ്ട് വിദ്യാര്‍ഥിനികളില്‍ ഒരാളെ സ്കൂട്ടറിലെത്തിയ ആള്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ചത്. രാവിലെ പത്തരക്ക് നടന്ന സംഭവത്തില്‍ പരിഭ്രാന്തരായ പെണ്‍കുട്ടികള്‍ വീട്ടുകാരെ ഉടന്‍ വിവരം അറിയിക്കുകയായിരുന്നു.

 

 

പരാതിയെ തുടര്‍ന്നു കേസെടുത്ത പോലീസ് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കോഴിക്കോട് സ്വദേശിയായ 17 കാരനെ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച സ്കൂട്ടറും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിക്കോടിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കാന്‍ എത്തിയതിനിടെയായിരുന്നു സംഭവം. ഇയാളെ കോഴിക്കോട് ജുവനൈല്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തത്. പയ്യോളി എഎസ്ഐ എന്‍ അശോകനാണ് അന്വേഷണ ചുമതല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe