തിക്കോടി ഗ്രാമപഞ്ചായത്തില്‍ സി പി എം സെല്‍ഭരണം അവസാനിപ്പിക്കണം: യുഡിഎഫ്

news image
Jun 9, 2021, 5:21 pm IST

തിക്കോടി: തിക്കോടി ഗ്രാമപഞ്ചായത്തിലെ സി പി എം സെല്‍ഭരണം അവസാനിപ്പിക്കണമെന്ന് യു ഡി എഫ്  തിക്കോടി പഞ്ചായത്ത് ഏകോപനസമിതി ആവിശ്യപ്പെട്ടു.തിക്കോടിയില്‍ എല്‍ ഡി എഫ്  ഭരണം വന്നതു മുതല്‍ പാര്‍ട്ടി ഓഫീസിലെ തിട്ടൂരം അനുസരിച്ചാണ് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നത്.

ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും വിശ്വാസത്തിലെടുക്കാതെ നിയമവിരുദ്ധമായ പല കാര്യങ്ങളും ചെയ്യാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സമീപനമാണ് പഞ്ചായത്ത് ഭരണ നേതൃത്വത്തില്‍ നിന്നും നിരന്തരം ഉണ്ടാകുന്നത്.

 

 

 

 

കോവിഡിന്‍റെ മറവില്‍ കോവിഡ് കെയര്‍സെന്‍റരിലടക്കം നിരവധി പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയും സൗജന്യ സേവനത്തിന് തയ്യാറായ ആളുകളെ മാറ്റീനിര്‍ത്തിക്കൊണ്ട് വലിയ വേതനത്തിന് സ്വന്തക്കാരെ തിരുകി കയറ്റിയതുള്‍പ്പെടെയുള്ള അനധികൃത നിയമനങ്ങളില്‍ സാധൂകരണം നല്‍കാന്‍ ഉദ്യോഗസ്ഥരില്‍ സമ്മര്‍ദ്ദം ചെലുത്തിയത് ജീവനക്കാരെയിടയില്‍ അതൃപ്തിക്കു കാരണമായിട്ടുണ്ട്.

കോവിഡ്കെയറിന്‍റെ ഭാഗമായിട്ട് കഴിഞ്ഞ ഭരണസമിതി ജനങ്ങളില്‍ നിന്നും ഒരു ചില്ലിക്കാശു പോലും സംഭാവന സ്വീകരിക്കാതെയാണ് ജനങ്ങള്‍ക്ക് എല്ലാ സേവനങ്ങളും ഒരുക്കി കൊടുത്തത്. ഇപ്പോഴത്തെ എല്‍ ഡി എഫ്  ഭരണസമിതി ജനങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയും മറ്റ് വിഭവങ്ങളും സ്വീകരിക്കുകയും സെക്രട്ടറീ അടക്കമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും ഇതിന്‍റെ വരവ് ചെലവ് കണക്കുകള്‍ മറച്ചു വെക്കുകയും ചെയ്തതിന്‍റെ പേരില്‍ ഉടലെടുത്ത അസ്വാരസ്യങ്ങള്‍ പ്രസിഡന്‍റും സെക്രട്ടറിയും തമ്മിലുള്ള കയ്യാങ്കളിയില്‍ എത്തിയിരിക്കുകയാണ്.

കോവിഡ് കാലത്ത് തിക്കോടിയിലെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ എല്ലാവിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച് ലഭ്യമാക്കേണ്ടതിനു പകരം പരസ്പരം പോരടിച്ച് ഭരണസ്തംഭനം സൃഷ്ടിക്കുന്നത് തിക്കോടിയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യു.ഡി.എഫ് തിക്കോടി പഞ്ചായത്ത് കമ്മറ്റി ആരോപിച്ചു.

 

ഓണ്‍ലൈനില്‍ നടന്ന യോഗത്തില്‍ രാജീവന്‍ കൊടലൂര്‍, മമ്മദ് ഹാജി,കെ.പി.രമേശന്‍, സന്തോഷ് തിക്കോടി, ഒ.കെ.ഫെെസല്‍, ജയകൃഷ്ണന്‍ ചെറുകുറ്റി, ബഷീര്‍ തായത്ത്, ബിനുകാരോളി ,വി.കെ.അബ്ദുള്‍ മജീദ് , സുബീഷ് പള്ളിത്താഴ , ഷക്കീല കെ.പി,യു.കെ.സൗജത്ത്, പി .കെ.ചോയി, ടി.ഗിരീഷ്കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe