ബ്ലാക് ഫംഗസിന് പിറകെ വൈറ്റ് ഫംഗസും; കൂടുതൽ അപകടകാരിയെന്ന് ശാസ്ത്ര ലോകം

news image
May 21, 2021, 3:51 pm IST

 

പട്ന: കോവിഡ് മഹാമാരിക്കിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന ബ്ലാക് ഫംഗസ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അതിനിടെയാണ് ബ്ലാക് ഫംഗസിനേക്കാൾ അപകടകാരിയെന്ന് കരുതുന്ന വൈററ് ഫംഗസ് ബാധ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ബിഹാറിലെ പട്നയിലാണ് വൈറ്റ് ഫംഗസ് റിപ്പോർട്ട് ചെയ്തത്. പട്നയിലെ പ്രശസ്തനായ ഒരു ഡോക്ടറും ഈ രോഗം ബാധിച്ചവരിൽ ഉൾപ്പെടുന്നു .

കിഡ്നി, ആമാശയം, തലച്ചോറ്, സ്വകാര്യ ഭാഗങ്ങൾ, ചർമം, നഖം, വായ എന്നീ ഭാഗങ്ങളിലാണ് വെറ്റ് ഫംഗസ് ബാധിക്കുന്നത്. ശ്വാസകോശത്തേയും വൈറ്റ് ഫംഗസ് ബാധിക്കുമെന്നും കോവിഡ് വൈറസിന് സമാനമായാണ് ഇത് ശ്വാസകോശത്തെ ബാധിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു.

 

കുറഞ്ഞ രോഗപ്രതിരോധ ശേഷി ഉള്ളവരെയാണ് രോഗം ബാധിക്കുക. പ്രമേഹം, കാൻസർ രോഗികൾ, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവർ എന്നിവരെല്ലാം കൂടുതൽ ശ്രദ്ധ ചെലുത്തണം. ഓക്സിജൻ സഹായത്തോടെ കഴിയുന്ന കോവിഡ് രോഗികൾ ഈ രോഗത്തെ പ്രത്യേകം ശ്രദ്ധിക്കണമെന്നും പറയുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe