ഈ വരുമാനം കൃത്യമായി അറിയിക്കണം; പുതിയ ഭേദഗതികളുമായി ആദായ നികുതി വകുപ്പ്

news image
Feb 27, 2025, 11:12 am GMT+0000 payyolionline.in

ള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് തുടങ്ങിയവയിലൂടെ ലഭിക്കുന്ന വരുമാനം വെളിപ്പെടുത്തുന്നതിന് കൂടുതല്‍ സുതാര്യത ഏര്‍പ്പെടുത്തുന്നതിനായി സര്‍ക്കാര്‍ ആദായനികുതി മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപന പ്രകാരം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ്  പുതിയ റിപ്പോര്‍ട്ടിംഗ് ഫോമുകള്‍ അവതരിപ്പിച്ചു. നവംബര്‍ 30 എന്ന തീയതിയില്‍ നിന്നും ജൂണ്‍ 15 ലേക്ക് വരുമാന വിവരങ്ങള്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധിയും സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് മാറ്റി.

ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍ , റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് , ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് എന്നിവ പോലുള്ള ബിസിനസ് ട്രസ്റ്റുകള്‍ക്ക് പാസ്-ത്രൂ സ്റ്റാറ്റസ് ഉണ്ട്. അതായത് ഇവയ്ക്ക് കോര്‍പ്പറേറ്റ് നികുതി ബാധകമല്ല. പകരം ഈ ട്രസറ്റുകളില്‍ നിക്ഷേപകര്‍ നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാന വിഹിതത്തിന് നേരിട്ട് നികുതി ചുമത്തുന്നു. ബിസിനസ് ട്രസ്റ്റ്  വരുമാനം വെളിപ്പെടുത്തുന്ന ഒരു സര്‍ട്ടിഫിക്കറ്റ് നല്‍കും. ഈ വരുമാന പ്രസ്താവന ഓണ്‍ലൈനായി ഫയല്‍ ചെയ്യണമെന്നും ഭേദഗതി ചെയ്ത മാനദണ്ഡങ്ങള്‍ പറയുന്നു.

റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകള്‍, സെക്യൂരിറ്റൈസേഷന്‍ ട്രസ്റ്റുകള്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ റിപ്പോര്‍ട്ടിംഗ് കൂടുതല്‍ ലളിതമാക്കിയ ആദായനികുതി ഭേദഗതികള്‍ ശക്തമായ ഒരു നികുതി പാലിക്കല്‍ സംവിധാനം കെട്ടിപ്പടുക്കുന്നതിനുള്ള  ചുവടുവയ്പ്പാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഫെബ്രുവരി 24 മുതല്‍ മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നു.

എന്താണ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ടുകള്‍ 

ഈ ഫണ്ടുകള്‍ നിക്ഷേപകരില്‍ നിന്ന് മൂലധനം ശേഖരിക്കുകയും സ്വകാര്യ ഇക്വിറ്റി, വെഞ്ച്വര്‍ ക്യാപിറ്റല്‍, ഹെഡ്ജ് ഫണ്ടുകള്‍, റിയല്‍ എസ്റ്റേറ്റ്, എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ബദല്‍ മാര്‍ഗങ്ങളില്‍ നിക്ഷേപം നടത്തുകയും ചെയ്യുന്നു

എന്താണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകള്‍ 

വരുമാനം ഉണ്ടാക്കുന്ന റിയല്‍ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികള്‍ സ്വന്തമാക്കുകയോ പ്രവര്‍ത്തിപ്പിക്കുകയോ ധനസഹായം നല്‍കുകയോ ചെയ്യുന്ന ഒരു കമ്പനിയാണ്  റിയല്‍  എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് അവര്‍ നിക്ഷേപകരില്‍ നിന്ന് പണം സ്വരൂപിച്ച് വര്‍ക്ക്സ്പെയ്സുകള്‍, മാളുകള്‍ തുടങ്ങിയ വാണിജ്യ റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളില്‍ നിക്ഷേപിക്കുന്നു. മ്യൂച്വല്‍ ഫണ്ടുകള്‍ ഒന്നിലധികം നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുകയും പിന്നീട് ഇക്വിറ്റി, ഡെറ്റ്, സ്വര്‍ണ്ണം തുടങ്ങിയ വിവിധ ആസ്തികളില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. അതുപോലെ, റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റുകള്‍ വിവിധ നിക്ഷേപകരില്‍ നിന്ന് പണം ശേഖരിക്കുകയും തുടര്‍ന്ന് വരുമാനം ഉണ്ടാക്കുന്ന ആസ്തികളില്‍  നിക്ഷേപിക്കുകയും ചെയ്യുന്നു. ഈ പ്രോപ്പര്‍ട്ടികളില്‍ നിന്ന് വാടക വരുമാനവും പലിശയും ലഭിക്കുന്നു, അവ പിന്നീട് നിക്ഷേപകര്‍ക്ക് ലാഭവിഹിതമായി വിതരണം ചെയ്യുന്നു. സെബി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അവര്‍ അവരുടെ വരുമാനത്തിന്‍റെ 90% നിക്ഷേപകര്‍ക്ക് വിതരണം ചെയ്യണം

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ

ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്‍റ് ട്രസ്റ്റ് (ഇന്‍വിറ്റ്സ്) ഒരു മ്യൂച്വല്‍ ഫണ്ട് പോലെയാണ്, ഇത് വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ചെറിയ തുകകള്‍ നേരിട്ട് അടിസ്ഥാന സൗകര്യ മേഖലയില്‍ നിക്ഷേപിച്ച് ലാഭത്തിന്‍റെ ഒരു ഭാഗം വരുമാനമായി നിക്ഷേപകര്‍ക്ക് കൈമാറുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe