എ.ഐ കാമറയെ നോക്കി കൊഞ്ഞനംകുത്തലും കളിയാക്കലും, ഹെൽമറ്റില്ലാതെ ബൈക്കോടിച്ചത് 155 തവണ; കണ്ണൂരിൽ യുവാവിന് മു​ക്കാ​ൽ ല​ക്ഷ​ത്തി​ലേ​റെ പി​ഴ

news image
Nov 9, 2023, 2:03 pm GMT+0000 payyolionline.in

ക​ണ്ണൂ​ര്‍: എ.​​ഐ കാ​മ​റ​യെ കൊ​ച്ചാ​ക്കി​യ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​ന് കി​ട്ടി​യ​ത് മു​ക്കാ​ൽ ല​ക്ഷ​ത്തി​ലേ​റെ പി​ഴ. ഹെ​ൽ​മ​റ്റ് ഇ​ല്ലാ​ത്ത​തി​നും മൂ​ന്നു​പേ​രെ ക​യ​റ്റി​യ​തി​നു​മാ​യി 155 ത​വ​ണ കാ​മ​റ​യി​ൽ കു​ടു​ങ്ങി​യ യു​വാ​വി​ന് പി​ഴ ല​ഭി​ച്ച​ത് 86,500 രൂ​പയാണ്. ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഡ്രൈ​വി​ങ് ലൈ​സ​ൻ​സ് സ​സ്​​പെ​ൻ​ഡ് ചെ​യ്തി​ട്ടു​മു​ണ്ട്.

കണ്ണൂർ മാ​ട്ടൂ​ലി​ലാ​ണ് കാ​മ​റ​യെ ചെ​റു​താ​യി​ക്ക​ണ്ട യു​വാ​വി​ന് വ​ലി​യ പ​ണി​കി​ട്ടി​യ​ത്. മൂ​ന്നു മാ​സ​ത്തി​നി​ടെ​യാ​ണ് ഇ​ത്ര​യു​മ​ധി​കം നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​ത്. നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ​തി​നു​പു​റ​മെ എ.​ഐ കാ​മ​റ നോ​ക്കി കൊ​ഞ്ഞ​നം​കു​ത്തി​യ​താ​യും പ​രി​ഹ​സി​ക്കു​ക​യും ചെ​യ്ത​താ​യും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​ല ത​വ​ണ മൊ​ബൈ​ൽ ഫോ​ണി​ൽ സ​ന്ദേ​ശം അ​യ​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. ക​ത്ത​യ​ച്ചി​ട്ടും പി​ഴ അ​ട​ച്ചി​ല്ല.

ഇ​തൊ​ന്നും അ​റി​ഞ്ഞ ഭാ​വം ന​ടി​ക്കാ​തെ നി​യ​മ​ലം​ഘ​നം തു​ട​ർ​ന്നു. ഒ​ടു​വി​ൽ എം.​വി.​ഡി ഇ​യാ​ളെ തേ​ടി ചെ​റു​കു​ന്നി​ലെ വീ​ട്ടി​ൽ ചെ​ന്നെ​ങ്കി​ലും ക​ണ്ടി​ല്ല. തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം വീ​ണ്ടു​മെ​ത്തി​യ​പ്പോ​ൾ മു​ങ്ങാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. 86,500 രൂ​പ​യു​ടെ നോ​ട്ടീ​സ് നേ​രി​ൽ ക​ണ്ട​പ്പോ​ഴാ​ണ് ഇ​യാ​ൾ​ക്ക് പ്ര​ശ്ന​ത്തി​ന്റെ ഗൗ​ര​വം ബോ​ധ്യ​മാ​യ​ത്. പി​ന്നീ​ട് എം.​വി.​ഡി ഓ​ഫി​സി​ലെ​ത്തി ക​ര​ച്ചി​ലും പി​ഴി​ച്ചി​ലു​മാ​യെ​ങ്കി​ലും ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മ​ല​ർ​ത്തി.

ത​ന്റെ 2019 മോ​ഡ​ൽ ബൈ​ക്ക് വി​റ്റാ​ൽ ​പോ​ലും ഇ​ത്ര​യും തു​ക കി​ട്ടി​ല്ലെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്. എ.​ഐ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച ശേ​ഷം വ​ലി​യ തു​ക പി​ഴ​കി​ട്ടി​യ പ​ല​രു​മു​ണ്ടെ​ങ്കി​ലും ഇ​ത്ര വ​ലി​യ സം​ഖ്യ അ​പൂ​ർ​വ​മാ​യി​രി​ക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe