ഒറ്റപ്പാലത്ത് കെട്ടിടം പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ്‌ തൊഴിലാളി മരിച്ചു

news image
Nov 10, 2023, 5:00 pm GMT+0000 payyolionline.in

ഒറ്റപ്പാലം : ലെക്കിടി മുളഞ്ഞൂരിൽ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ ചുമരിടിഞ്ഞ്‌ ദേഹത്തുവീണ് തൊഴിലാളി മരിച്ചു. മധുര സ്വദേശി മുനിസ്വാമി (50) ആണ് മരിച്ചത്.

വെള്ളി വൈകിട്ട്‌ മൂന്നിന്‌ മുളഞ്ഞൂരിലെ ഭിന്നശേഷി പുനരധിവാസ കേന്ദ്രമായ നിഷ്‌ചിന്തയിലെ തൊഴിലാളികൾ താമസിക്കുന്ന ഷെഡിലായിരുന്നു അപകടം. തലയ്ക്ക് സാരമായി പരിക്കേറ്റ മുനിസ്വാമിയെ വാണിയംകുളം സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ശെൽവിയും അപകട സമയം മുനിസ്വാമിക്കൊപ്പം ജോലിക്കുണ്ടായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe