കൊയിലാണ്ടി: ലഹരി വിൽപ്പനക്കെതിരെ സന്ധിയില്ലാതെ പ്രവർത്തിക്കുന്ന പോലീസുദ്യോഗസ്ഥനെ സ്ഥലം മാറ്റാൻ അണിയറയിൽ നീക്കം നടക്കുന്നതായി ആരോപണം. കൊയിലാണ്ടി എസ്.ഐ അനീഷ് വടക്കയിനെയാണ് കൊയിലാണ്ടിയിൽ നിന്നും തെറിപ്പിക്കാൻ അണിയറയിൽ നീക്കം നടക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ഇദ്ദേഹം കൊയിലാണ്ടിയിൽ എസ്.ഐ.ആയി ചാർജെടുത്തത്.
എൻ.ഡി.പി .എസ്.ആക്ടപ്രകാരം മാരക ലഹരി ഉൽപ്പന്നങ്ങളായ എം.ഡി.എം എ, കഞ്ചാവ് , ഉൾപ്പെടെ 80 ഓളം കേസുകൾ രജിസ്റ്റർ ചെയ്ത കേസെടുക്കുകയും ചെയ്ത ഉദ്യോസ്ഥനാണ് അനീഷ്. സ്കൂളുകളും, കോളെജുകളും കേന്ദ്രീകരിച്ചായിരുന്നു ലഹരി മാഫിയകളുടെ വിളയാട്ടം. ഇതിൽ എട്ട് പേർ റിമാണ്ടിലാവുകയും ചെയ്തിട്ടുണ്ട്. ലഹരി വിൽപ്പന തടയാൻ അതിൻ്റെ ഉറവിടം കണ്ടെത്തി പിടികൂടുന്ന രീതിയാണ് ഇദ്ദേഹത്തിൻ്റെത്.
കഴിഞ്ഞ ദിവസം കൊയിലാണ്ടിയിൽ വിദ്യാഭ്യാസ മന്ത്രിയെ എം.എസ്.എഫ് വിദ്യാർത്ഥികൾ കരിങ്കൊടി കാണിച്ചിരുന്നു. ഇതെ തുടർന്ന് അറസ്റ്റിലായ രണ്ട് വിദ്യാർത്ഥികളെ കയ്യാമം വെച്ച് മെഡിക്കൽ പരിശോധനക്ക് കൊണ്ട് പോയ സംഭവത്തിലാണ് എസ്.ഐക്കെതിരെ ‘ലീഗ് രംഗത്ത് വന്നത്. എസ്.ഐയെ ഇവിടെ നിന്നും കെട്ട് കെട്ടിക്കുമെന്നാണ് പറയുന്നത്.
ഇതിനു സി.പി.എമ്മിലെ ഒരു വിഭാഗത്തിൻ്റെ ശക്തമായപിന്തുണയും ഉണ്ടെന്നാണ് അണിയറയിൽ സംസാരം. ഇദ്ദേഹത്തെ ഇവിടെ നിന്നും സ്ഥലം മാറ്റിയാൽ കൊയിലാണ്ടിയിൽ ലഹരി മാഫിയ വീണ്ടും സജീവമാകുകയും വൻ വിപത്തായി മാറുകയും ചെയ്യുമെന്ന് ഉറപ്പാണ്.