തൃശൂര്‍ പൂരം കലക്കിയതിലെ പൊലീസ് നടപടിയില്‍ ദുരൂഹത: പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ വി എസ് സുനില്‍കുമാര്‍

news image
Dec 14, 2024, 9:09 am GMT+0000 payyolionline.in

തൃശൂര്‍> തൃശൂര്‍ പൂരം കലക്കിയതിലെ പൊലീസ് നടപടിയില്‍ ദുരൂഹതയുണ്ടെന്ന് വി എസ് സുനില്‍കുമാര്‍. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനോടൊപ്പം ചേര്‍ന്ന് പൂരം കലക്കാന്‍ മുന്നില്‍ നിന്ന മറ്റുള്ളവര്‍ ആരൊക്കെയാണാണെന്ന് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൂരം അലങ്കോലപ്പെട്ട സംഭവങ്ങളുണ്ടായ സമയത്തെ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് തരാന്‍ പറ്റില്ലെന്നാണ് പൊലീസ് പറഞ്ഞത്.സുരേഷ് ഗോപി വന്നിരുന്ന ആംബുലന്‍സിന് വേണ്ടി അന്ന് വഴിയൊരുക്കി കൊടുത്തത് ഏത് പൊലീസാണ്. പൂരം എഴുന്നള്ളിപ്പിന് ബാരിക്കേഡ് കെട്ടിയ അതെ പോലീസുകാരാണ് സുരേഷ് ഗോപിക്ക് വേണ്ടി വഴി തുറന്നുകൊടുത്തത്.

 

ശ്രീമൂലസ്ഥാനത്തും പൂരം അലങ്കോലപ്പെട്ട സമയത്തും സുരേഷ് ഗോപി സ്ഥാനാര്‍ഥി എന്ന നിലയില്‍ ആംബുലന്‍സില്‍ കയറുമ്പോഴും ഒക്കെ അവിടെ ഇങ്ങനെയുള്ള പ്രഖ്യാപനങ്ങള്‍ ആര്‍ നടത്തിയെന്ന് അറിയണമെങ്കില്‍ സിസിടിവി ദൃശ്യങ്ങള്‍ ആവശ്യമാണ്. പടിഞ്ഞാറേ നടയിലൂടെ ആര്‍എസ്എസ് ബിജെപി നേതാക്കള്‍ നടത്തിയ ജാഥ അതെന്തിനുള്ളതായിരുന്നു. അത് അന്വേഷിക്കണം.

അന്നേദിവസം നടന്ന യോഗത്തില്‍ തങ്ങളെയും പങ്കെടുപ്പിക്കണമെന്നാവശ്യപ്പെട്ട് തള്ളിവരികയായിരുന്നു.

പൂരം കലക്കിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. അതില്‍ നാലുമാസം കഴിഞ്ഞ് അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്. ഇത് ജനങ്ങളെ വിഡ്ഢിയാക്കുന്ന മറുപടിയാണ്. ഇത്രയും ഗുരുതരമായ പ്രശ്നം ഈ രൂപത്തില്‍ കൈകാര്യം ചെയ്തെങ്കില്‍ അത് തെറ്റാണ്.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe