തെരുവുനായ് ആക്രമണം വർധിക്കുന്നു; പത്തനംതിട്ട ജില്ലയിൽ പേവിഷ പ്രതിരോധ അനുബന്ധ വാക്സിന് ക്ഷാമം

news image
Jun 12, 2023, 4:26 am GMT+0000 payyolionline.in

പ​ത്ത​നം​തി​ട്ട: ഒ​മ്പ​തു​മാ​സം മു​മ്പ്​ പെ​രു​നാ​ട്ടി​ൽ 12 വ​യ​സ്സു​കാ​രി അ​ഭി​രാ​മി പേ​വി​ഷ​ബാ​ധ​യേ​റ്റ്​ മ​രി​ച്ച​തി​ന്‍റെ തേ​ങ്ങ​ല​ട​ങ്ങും മു​മ്പ്​ മ​ല​യോ​ര ജി​ല്ല തെ​രു​വു​നാ​യ്​ ഭീ​ഷ​ണി​യി​ൽ. വ​ന്യ​മൃ​ഗ​ങ്ങ​ൾ ജി​ല്ല​യി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ളോ​ട്​ ചേ​ർ​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തു​ന്ന​തി​നി​ടെ​യാ​ണ്​ ജ​നം മ​റ്റൊ​രു പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ൽ റാ​ന്നി, പെ​രു​നാ​ട്, വ​ട​ശ്ശേ​രി​ക്ക​ര തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ പെ​രു​നാ​ട്​ മ​ന്ദ​പ്പു​ഴ ചേ​ർ​ത്ത​ല​പ്പ​ടി ഷീ​ന ഭ​വ​നി​ൽ അ​ഭി​രാ​മി​ക്ക്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പെ​ടു​ത്തി​ട്ടും ജീ​വ​ൻ ന​ഷ്ട​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യ​ത്ത്​ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​രോ​ധ വാ​ക്​​സി​ന്‍റെ ഫ​ല​പ്രാ​പ്​​തി​യെ​ക്കു​റി​ച്ച വി​വാ​ദം ക​ത്തി​നി​ന്നു.

ചി​കി​ത്സ സൗ​ക​ര്യ​ങ്ങ​ളി​ൽ പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന മ​ല​യോ​ര ജി​ല്ല​യി​ൽ മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മു​ന്നി​ൽ​ക​ണ്ട്​ പ്ര​തി​രോ​ധ വാ​ക്സി​നു​ക​ൾ സം​ഭ​രി​ക്കേ​ണ്ട ആ​രോ​ഗ്യ വ​കു​പ്പ്​ ഇ​പ്പോ​ഴും ഉ​റ​ക്കം​വി​ട്ടു​ണ​ർ​ന്നി​ട്ടി​ല്ല എ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്​ പേ​വി​ഷ​ബാ​ധ പ്ര​തി​രോ​ധ അ​നു​ബ​ന്ധ വാ​ക്സി​ന്​ നേ​രി​ടു​ന്ന ക്ഷാ​മം. പേ​വി​ഷ ബാ​ധ​ക്കെ​തി​യെ മി​ക്ക​വാ​റും രോ​ഗി​ക​ൾ​ക്ക്​ ന​ൽ​കു​ന്ന ആ​ന്‍റി റാ​ബീ​സ്​ ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​ൻ ആ​ന്‍റി ബോ​ഡി മ​രു​ന്നി​നാ​ണ്​ ക്ഷാ​മം.

മേ​യ്​ അ​വ​സാ​ന​ത്തോ​ടെ സ്റ്റോ​ക്ക്​ എ​ത്തു​മെ​ന്ന്​ കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ​സ്​ കോ​ർ​പ​റേ​ഷ​ൻ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ജി​ല്ല​യി​ൽ ല​ഭ്യ​മാ​യി​ട്ടി​ല്ല. മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ ആ​ഴ​ത്തി​ൽ മു​റി​വേ​റ്റാ​ൽ ന​ൽ​കു​ന്ന ഐ.​ഡി.​ആ​ർ.​വി വാ​ക്സി​നൊ​പ്പ​മാ​ണ്​ ആ​ന്‍റി റാ​ബീ​സ്​ ഇ​മ്യൂ​ണോ ഗ്ലോ​ബു​ലി​നും കു​ത്തി​വെ​ക്കു​ന്ന​ത്. ജി​ല്ല​യി​ലെ ഏ​ഴ്​ ആ​ശു​പ​​ത്രി​ക​ളി​ൽ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​യും പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ​യും കാ​രു​ണ്യ ഫാ​ർ​മ​സി​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഇ​പ്പോ​ൾ മ​രു​ന്നു ല​ഭ്യം.

ഈ ​ര​ണ്ട്​ ആ​ശു​പ​ത്രി​ക​ളി​ലും കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ല ആ​ശു​പ​ത്രി, അ​ടൂ​ർ, ജ​ന​റ​ൽ ആ​ശു​പ​ത്രി, തി​രു​വ​ല്ല, റാ​ന്നി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​ക​ൾ, പ​മ്പ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​രു ഡോ​സ്​ മ​രു​ന്നു​പോ​ലും ഇ​ല്ല. കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വി​സ്​ കോ​ർ​പ​റേ​ഷ​ൻ കാ​ല​താ​മ​സം വ​രു​ത്തു​ന്ന​തി​നാ​ൽ ത​ന​ത്​ ഫ​ണ്ട്​ ഉ​പ​യോ​ഗി​ച്ച്​ ആ​ശു​പ​ത്രി​ക​ൾ മ​രു​ന്നു വാ​ങ്ങി രോ​ഗി​ക​ൾ​ക്ക്​ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന്​ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

മൃ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ്​ ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗി​ക​ൾ എ​ത്തു​ന്ന ജി​ല്ല ആ​സ്ഥാ​ന​ത്തെ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ മ​രു​ന്ന്​ എ​ത്തി​യാ​ൽ ഉ​ട​ൻ തീ​രു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. തെ​രു​വു​നാ​യ്​ ആ​ക്ര​മ​ണ​ത്തി​ൽ ചി​കി​ത്സ​ക്കെ​ത്തു​ന്ന ഭൂ​രി​ഭാ​ഗം പേ​രും സ്വ​കാ​ര്യ ഫാ​ർ​മ​സി​ക​ളി​ൽ​നി​ന്നാ​ണ്​ മ​രു​ന്നു വാ​ങ്ങു​ന്ന​ത്. അ​യ​ൽ ജി​ല്ല​ക​ളി​ലും മ​രു​ന്നി​ന്‍റെ ക്ഷാ​മ​മു​ണ്ടെ​ന്ന്​ അ​റി​യു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe