നിപ ഭീതി; ജില്ലയിൽ കണ്‍ട്രോള്‍ റൂം തുറന്നു

news image
Sep 12, 2023, 2:01 pm GMT+0000 payyolionline.in

കോഴിക്കോട് : നിപ വൈറസ് ആശങ്ക നിലനിൽക്കുന്ന കോഴിക്കോട് അതീവ ജാഗ്രതയിൽ. നിപ ലക്ഷണങ്ങളോടെ രണ്ടുപേർ മരിക്കുകയും ഇവരുമായി സമ്പർക്കത്തിലുള്ള നാലുപേർ ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് ജില്ലയിൽ ജാഗ്രതനിർദേശം പുറപ്പെടുവിച്ചു. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതായി ആരോഗ്യമന്ത്രി അറിയിച്ചു.  2018 ൽ 17 പേരുടെ ജീവനെടുത്ത നിപ വൈറസ് ബാധ ആദ്യം സ്ഥിരീകരിച്ച പഞ്ചായത്തിന് സമീപത്ത് തന്നെയുള്ള മരുതോങ്കര പഞ്ചായത്തിലാണ് ഇത്തവണ നിപ സംശയിക്കപ്പെടുന്നത്.

കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു

ജില്ലയിൽ പനി ബാധിച്ചുള്ള അസ്വാഭാവിക മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഗസ്റ്റ് ഹൗസ് കേന്ദ്രീകരിച്ച് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.
0495 2383100, 0495 2383101, 0495 2384100, 0495 2384101, 0495 2386100 എന്നീ നമ്പറുകളില്‍ വിളിക്കാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe