നിലമ്പൂര്‍: നിലമ്പൂര്‍ – കരുളായി റോഡിലെ മുക്കട്ടയില്‍ കാട്ടുപന്നിക്കൂട്ടം ഇടിച്ച് ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റു. ഇന്നലെ രാലിലെ 8.45ഓടെയാണ് സംഭവം. കരുളായിയില്‍ നിന്ന് മഞ്ചേരിയിലേക്ക് വരുന്നതിനിടയിലാണ് ഫാത്തിമ ഗിരി റോഡ് ജംഗ്ഷനില്‍ കാട്ടുപന്നിക്കൂട്ടം ഓട്ടോയിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ തല കീഴായി മറയുകയായിരുന്നു.