‘മൈ ‍ഡിയർ കുട്ടിച്ചാത്തൻ’ ബാലതാരവും തെലുങ്ക് സംവിധായകനുമായ സൂര്യകിരൺ അന്തരിച്ചു

news image
Mar 11, 2024, 2:15 pm GMT+0000 payyolionline.in

ചെന്നൈ: പ്രശസ്‌ തെലുങ്ക് ചലച്ചിത്ര സംവിധായകൻ സൂര്യകിരൺ (48) അന്തരിച്ചു. മഞ്ഞപ്പിത്തത്തെ തുടർന്ന്‌ ചികിത്സയിലായിരുന്നു. മാസ്റ്റർ സുരേഷ് എന്ന പേരിൽ “മൈഡിയർ കുട്ടിച്ചാത്തൻ ഉൾപ്പെടെ’ 200 ലേറെ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്.

2003-ൽ സത്യം എന്ന ചിത്രത്തിലൂടെയാണ് സംവിധാനത്തിലേക്ക് തിരിഞ്ഞത്. ധന 51, ബ്രഹ്മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നിവയാണ് സംവിധാനം ചെയ്‌ത മറ്റുചിത്രങ്ങൾ. നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന “അരസി’ എന്ന ചിത്രം  റിലീസിന് തയ്യാറെടുക്കുകയായിരുന്നു.

നടി കാവേരിയായിരുന്നു സൂര്യകിരണിന്റെ ഭാര്യ. ഇവർ പിന്നീട് ബന്ധം വേർപെടുത്തി. വിവാഹമോചനത്തിന് ശേഷം പൊതുവിടങ്ങളിൽ നിന്ന് അകന്നിരിക്കുകയായിരുന്ന സൂര്യകിരണിന്റെ തിരിച്ചുവരവ് ബി​ഗ് ബോസിലൂടെയായിരുന്നു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ സിനിമാ ജീവിതത്തേക്കുറിച്ച് അദ്ദേഹം സംസാരിച്ചിരുന്നു. മലയാളത്തിലടക്കം നിരവധി ചിത്രങ്ങളിൽ നായികയായ നടി സുചിതയാണ് സൂര്യകിരണിന്റെ സഹോദരി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe