വിഡീയോ ചിത്രീകരിക്കുന്നതിനിടെ അപകട മരണം: ആൽവിനെ ഇടിച്ചത് ബെൻസ്; വാഹനം ഓടിച്ചത് ഉടമ സാബിത്ത്

news image
Dec 11, 2024, 5:48 am GMT+0000 payyolionline.in

കോഴിക്കോട്> ജോലിയുടെ ഭാ​ഗമായി വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാറിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വഴിത്തിരിവ്. വടകര കടമേരി തച്ചിലേരി താഴെകുനി ആൽവിൻ (20) മരിച്ചത് ബെൻസ് ജി ​ക്ലാസും ഇടിച്ചാണെന്നും വാഹനം ഓടിച്ചത്  ഉടമ സാബിത്താണെന്നും പൊലീസ് കണ്ടെത്തി.

ചൊവ്വ രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ പരിക്കേറ്റ വടകര കടമേരി സ്വദേശി ആൽവിൻ സ്വകാര്യ ആശുപത്രിയിൽ ഉച്ചയോടെയാണ് മരിച്ചത്. ഡിഫൻഡർ ഇടിച്ചാണ് അപകടമെന്നാണ് കസ്റ്റഡിയിൽ എടുത്ത ഡ്രൈവർമാർ ആദ്യം പൊലീസിനോട് പറഞ്ഞത്. പിന്നീട് വിശദമായ ചോദ്യം ചെയ്യലിലാണ് ബെൻസ് ഇടിച്ചാണ് മരണമെന്ന് ഇരുവരും സമ്മതിച്ചത്. തെലങ്കാന രജിസ്ട്രേഷനിലുള്ള ബെൻസിന് ഇൻഷൂറൻസ് ഉണ്ടായിരുന്നില്ലെന്നും അതിനാലാണ് ഇരുവരും ആദ്യം കള്ളം പറഞ്ഞതെന്നും സിഐ മാധ്യമങ്ങളോട് പറഞ്ഞു. ആൽവിൻ വീഡിയോ ചിത്രീകരിച്ച ഫോൺ ലഭിച്ചെന്നും ഇതിൽ ബെൻസ് ഇടിച്ചു കയറുന്ന ദൃശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ന​ഗരത്തിലെ സ്വകാര്യ ഓട്ടോ ഡീറ്റെയിലിങ്‌ സ്ഥാപനത്തിലെ വീഡിയോ​ഗ്രാഫറാണ് ആൽവിൻ. സ്ഥാപനത്തിന്റെ പ്രൊമോഷന് വേണ്ടിയായിരുന്നു വീഡിയോ ചിത്രീകരണം. ആഡംബര  കാറുകളുടെ ചെയ്‌സ്‌ രംഗം വീഡിയോയിൽ എടുക്കുന്നതിനായാണ് ആൽവിനും സംഘവും അതിരാവിലെ ബീച്ച് റോഡിൽ എത്തിയത്. വരക്കൽ ഭാഗത്ത്നിന്ന് വെള്ളയിൽ ഭാഗത്തേക്ക് വാഹനങ്ങൾ അമിത വേഗത്തിൽ വരുന്ന വീഡിയോ ആയിരുന്നു ചിത്രീകരിക്കേണ്ടത്.

ഐ ഫോൺ 14 പ്രോമാസ് മൊബൈൽ ഫോണുമായി ആൽവിൽ റോഡിന് നടുവിൽനിന്നാണ് രം​ഗം ചിത്രീകരിച്ചത്‌. ഒരേ ദിശയിൽനിന്ന് ബെൻസിന്റെ ജി ​ക്ലാസും ഡിഫൻഡറും വരുന്നത്‌ പകർത്തുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട ബെൻസ് ആൽവിനെ ഇടിച്ചുതെറിപ്പിച്ചു. ഉടൻ ഇതേ വാഹനത്തിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ടോടെ  മരിച്ചു. ദുബായിൽനിന്ന്‌ കഴിഞ്ഞ മാസം അവസാനമാണ് ആൽവിൻ നാട്ടിലെത്തിയത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe