ന്യൂഡല്‍ഹി: ആധാർ മാർഗനിർദേശങ്ങളിൽ പുതിയ മാറ്റങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ഇതുപ്രകാരം വിരലടയാളം എടുക്കാനാകാത്തവര്ക്ക് ഐറിസ് സ്കാന്‍ ബയോമെട്രിക് രേഖയിലൂടെ ആധാര്‍ ലഭിക്കും. ഐറിസ് സ്കാന്‍ രേഖപ്പെടുത്താൻ കഴിയാത്തവര്‍ക്ക് വിരലടയാളം ഉപയോഗിക്കാം.
ഇവ രണ്ടു നൽകാൻ കഴിയാത്തവർക്ക് മറ്റ് തിരിച്ചറിയൽ വിവരങ്ങൾ രേഖപ്പെടുത്തി ആധാർ നേടാമെന്നും പുതിയ മാര്‍ഗനിര്‍ദേശത്തിലുണ്ട്. വിരലുകള്‍ ഇല്ലാത്തതിനാല്‍ ആധാർ ലഭിക്കാതിരുന്ന കുമരകം സ്വദേശി ജോസി മോളുടെ പരാതി അടുത്തിടെ പരിഹരിച്ചിരുന്നു.