വൈത്തിരി: വയനാട് ചുരത്തിൽ ഒന്നാം വളവിന് സമീപം ലോറിയും ബൈക്കും കൂട്ടിയിടിച്ചു ബൈക്കിലുണ്ടായിരുന്ന യുവതിക്കും യുവാവിനും ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നരക്കാണ് അപകടം. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.