തെരുവ് നായ ആക്രമണം: പുതിയ മൃഗജനനനിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം

news image
Apr 19, 2023, 4:06 am GMT+0000 payyolionline.in

ദില്ലി : തെരുവ് നായ ആക്രമണത്തിൽ പുതിയ മൃഗ ജനന നിയന്ത്രണ നിയമങ്ങൾ കർശനമായി നടപ്പാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം. പുതിയ വിജ്ഞാപനം അനുസരിച്ച്  മൃഗങ്ങളുടെ ജനന നിയന്ത്രണ പരിപാടികൾ, തെരുവ് നായ്ക്കളുടെ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സ്ഥാപനങ്ങൾ വഴി നടത്താം. തെരുവ് നായ ആക്രമണങ്ങൾ കൂടുന്ന സാഹചര്യത്തിലാണ് കേന്ദ്ര നീക്കം.

2001 ലെ നിയമങ്ങളാണ് നിലവിലുണ്ടായിരുന്നത്. എന്നാൽ മൃഗ ജനന നിയന്ത്രണ നിയമങ്ങളിലെ ചട്ടങ്ങളിൽ കഴിഞ്ഞ മാസം കേന്ദ്രം മാറ്റം വരുത്തിയിരുന്നു. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്നതാണ് 2023 മാർച്ചിലെ ഈ വിജ്ഞാപനം. ഇത് കാര്യക്ഷമമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് ഇപ്പോൾ കേന്ദ്രം പുറത്തിറക്കിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെരുവ് നായ ശല്യം രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe