പരിയാരത്ത് മദ്യലഹരിയിൽ ഏറ്റുമുട്ടൽ; മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു

news image
Apr 21, 2023, 9:20 am GMT+0000 payyolionline.in

കണ്ണൂർ∙ മദ്യലഹരിയിൽ നടന്ന ഏറ്റുമുട്ടലിനിടെ മധ്യവയസ്കന് സോഡാകുപ്പി കൊണ്ട് കുത്തേറ്റു. വായാട് കോലോട്ടി സ്വദേശി വിജയനാണ് (56) കുത്തേറ്റത്. പ്രതി വായാട് ഈറ്റിശേരി വീട്ടില്‍ നസീറിനെ (50) പൊലീസ് അറസ്റ്റു ചെയ്തു.ഇന്നലെ രാത്രി പരിയാരം വായാട് ടൗണിൽ വച്ചാണ് സംഭവം. കാലുകള്‍ക്കും കൈകള്‍ക്കും കുത്തേറ്റ് കടത്തിണ്ണയില്‍ രക്തം വാര്‍ന്നുകിടന്ന വിജയനെ പരിയാരം പൊലീസ് എത്തിയാണ് പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചത്.പ്രദേശത്ത് മദ്യപിച്ചും കഞ്ചാവ് ഉപയോഗിച്ചും ടൗണില്‍ ഒരു സംഘം പലപ്പോഴും ഏറ്റുമുട്ടുന്നതായി നാട്ടുകാര്‍ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe