ലെെഫ് മിഷൻ കേസ്: ശിവശങ്കറിന്റെ ഇടക്കാല ജാമ്യാപേക്ഷ തള്ളി

news image
May 26, 2023, 10:03 am GMT+0000 payyolionline.in

കൊച്ചി> ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. കൊച്ചി കലൂരിലെ വിചാരണക്കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ചികിത്സയുടെ ആവശ്യത്തിനായാണ് ശിവശങ്കർ ഇടക്കാല ജാമ്യം തേടിയത്. മൂന്നരമാസമായി ജയിലിലാണ് ശിവശങ്കർ. നേരത്തെ ഹെെക്കോടതിയും വിചാരണ കോടതിയും ജാമ്യാപേക്ഷ തള്ളിയിരുന്നു. ശിവശങ്കറിന് ആവശ്യമുള്ള ചികിത്സ നൽകുന്നുണ്ടെന്ന് എൻഫോഴ്സ് മെൻറ് ഡയറക്ടറേറ്റ് കോടതിയെ അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe