കൊയിലാണ്ടി: എം.ഡി.എം.എയും, ഹാഷിഷ് ഓയിലുമായി രണ്ടു യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. ഉള്ളിയേരി അരീപ്പുറത്ത് മുഷ് താക്ക് അൻവർ ( 24) നിന്നും600 മി.ഗ്രാം എം.ഡി.എൻ.എ യും, ഉള്ളിയേരി മണി ചന്ദ്ര കണ്ടിസരുൺ (25) ൽ നിന്നും 2.5 ഹാഷിഷ് ഓയിലുമാണ് കൊയിലാണ്ടി പോലീസ് പിടികൂടിയത്. കെ എൽ
55-7182 ബൈക്കിൽ സഞ്ചരിക്കവെ സ്റ്റേറ്റ് ഹൈവേയിൽ കുറുവങ്ങാട് ജുമാ മസ്ജിദ് പള്ളിക്ക് സമീപം വെച്ചാണ് കൊയിലാണ്ടി പോലീസിൻ്റെ പിടിയിലാവുന്നത്.
കൊയിലാണ്ടി പോലീസ് സി.ഐ.എൻ.വി ബിജുവിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് കൊയിലാണ്ടി പോലീസ് ഇവർക്കായി വലയൊരുക്കിയത്. ഇവർ സഞ്ചരിച്ച വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. കൊയിലാണ്ടി എസ്.ഐ.അനീഷ് വടക്കയിൽ, പി.എം. ശൈലേഷ്, ഗ്രേഡ് എസ്.ഐ.രാജീവ്, സി.പി.ഒ.മാരായ ഗംഗേഷ്, ഷൈജു, വനിതാ പി.സി. ഒ.ഷ മീന തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്.