കൊൽക്കത്ത: ഒഡിഷ ബാലസോറിൽ ട്രെയിൻ അപകടം നടന്നതിനെ തുടർന്ന് തടസപ്പെട്ട റെയിൽ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു. ദക്ഷിണ പൂർവ റെയിൽവേ വിഭാഗമാണ് പാത നിലവിൽ ഗതാഗതത്തിന് അനുയോജ്യമാണെന്ന് കുറിപ്പിലൂടെ അറിയിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് ബാലസോറിൽ 3 ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷാലിമാർ- ചെന്നൈ കോറമാൻഡൽ എക്സ്പ്രസ്, ഹൗറ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് എന്നീ യാത്രാ ട്രെയിനുകളും ഒരു ഗുഡ്സ് ട്രെയിനുമാണ് അപകടത്തിൽ പെട്ടത്. 288 പേർ അപകടത്തിൽ മരിച്ചു.ആയിരത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതേത്തുടർന്ന് ഇതു വഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു.
റെയിൽവേ മന്ത്രിയുടെ നിരീക്ഷണത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയെന്നും അപ്,ഡൗൺ ലൈനുകൾ യാത്രയ്ക്ക് അനുയോജ്യമാക്കുകയും ചെയ്തെന്ന് റെയിൽവേ അറിയിച്ചു. രണ്ട് ലെനിൽകൂടിയും ട്രെയിൻ ഓടിച്ചുവെന്നും ഗതാഗതം പുനസ്ഥാപിച്ചുവെന്നും റെയിൽവേ പറഞ്ഞു.