വടകര : കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് ടൂറിസം കേന്ദ്രമായ സാൻഡ് ബാങ്ക്സിൽ സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തി. ബീച്ചിലും വെള്ളത്തിലും ഇറങ്ങുന്നതിനാണ് നിരോധനം ഏർപ്പെടുത്തിയത്. സമീപത്തെ പാർക്കിലേക്കുള്ള പ്രവേശനത്തിന് തടസ്സമില്ല. ന്യൂനമർദത്തിന്റെയും ചുഴലിക്കാറ്റിന്റെയും പശ്ചാത്തലത്തിലാണ് നിരോധനം.
തീരത്ത് മണൽത്തിട്ട രൂപപ്പെട്ടതിനാൽ അപായസാധ്യത കൂടുതലാണെന്ന് സുരക്ഷാജീവനക്കാർ പറഞ്ഞു.