നികുതി വിഹിതം: കേരളത്തിന് 2,277 കോടി രൂപ അനുവദിച്ച് കേന്ദ്രം

news image
Jun 12, 2023, 2:22 pm GMT+0000 payyolionline.in

ന്യൂഡൽഹി: സംസ്ഥാന സർക്കാരുകൾക്കുള്ള നികുതി വിഹിതത്തിന്റെ മൂന്നാം ഗഡുവായി കേന്ദ്ര സർക്കാർ 1.18 ലക്ഷം കോടി രൂപ അനുവദിച്ചു. സാധാരണ പ്രതിമാസ വിഹിതം 59,140 കോടി രൂപയാണ്. അതിന്റെ ഇരട്ടിയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ജൂണിൽ നൽകേണ്ട വിഹിതത്തിനൊപ്പം അടുത്ത തവണത്തെ വിഹിതം കൂടി മുൻകൂറായി നൽകിയിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. കേരളത്തിന് 2,277 കോടി രൂപ ലഭിക്കും. സംസ്ഥാനങ്ങളുടെ വികസന, ക്ഷേമ പ്രവർത്തനങ്ങൾക്കും മുൻഗണനാ പദ്ധതികൾക്കും ഈ പണം വിനിയോഗപ്പെടുത്താമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe