പാലക്കാട്: മാർക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ല. തൻ്റെ മാർക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തിൽ തിരുത്തിയതെന്നാണ് കരുതിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങൾ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. കെ. വിദ്യയെ വ്യാജ രേഖ ചമയ്ക്കാൻ ഏതെങ്കിലും എസ്എഫ്ഐക്കാർ സഹായിച്ചെന്ന് തെളിയിക്കണം. എങ്കിൽ നടപടി സ്വീകരിക്കുമെന്നും ആർഷോ പറഞ്ഞു.
വിദ്യയെ വ്യാജരേഖ ചമയ്ക്കാൻ 16 ലക്ഷം എസ്എഫ്ഐക്കാരിൽ ഒരാൾ ഇടപെട്ടു എന്ന് തെളിയിക്കൂ. ഒരാൾ ഇടപെട്ടു എന്ന തെളിവ് തന്നാൽ ആ നിമിഷം നടപടിയെടുക്കും. ഒരാളും വിദ്യയെ സഹായിച്ചിട്ടില്ല. മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആർഷോയുടെ പ്രതികരണം. ഗൂഢാലോചന സംബന്ധിച്ചൊക്കെ കൃതമായ വിവരം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. തനിക്കെതിരെ കോളേജ് പ്രിൻസിപ്പൽ പോലും വ്യാജ രേഖ എടുത്ത് കാണിച്ചു. താൻ ഫീസ് അടച്ച് പരീക്ഷക്ക് അപേക്ഷ നൽകിയെന്നു വ്യാജമായി പ്രചരിപ്പിച്ചുവെന്നും ആർഷോ പറഞ്ഞു.