തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്.എഫ്.ഐ നടപടി എടുത്തെങ്കിലും മൗനം തുടർന്ന് സി.പി.എം സംസ്ഥാന നേതൃത്വം. വിവാദം ആളിക്കത്തിയിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും സി.പി.എം സംസ്ഥാന നേതൃത്വം പ്രതികരിച്ചിട്ടില്ല. വിവാദവുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ എം.വി.ഗോവിന്ദൻ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.
എസ്.എഫ്.ഐ മറുപടി പറയുമെന്നായിരുന്നു മന്ത്രി പി. രാജീവിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം നിഖിലിനെ ന്യായീകരിച്ച് സംസാരിച്ച എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആർഷോയും വ്യാജ സർട്ടിഫിക്കറ്റ് എന്ന് വ്യക്തമായ ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല.