വടകരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

news image
Jun 24, 2023, 8:26 am GMT+0000 payyolionline.in

വടകര : വടകരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്കും ലോറിയുമായിടിച്ചാണ് അപകടം. താഴെ അങ്ങാടി സ്വദേശി ഹസീബ് (42 ) ആണ് മരിച്ചത്.പന്ത്രണ്ട് മണിയോടെ ചോറോട് ഓവർ ബ്രിഡ്ജിന് സമീപമാണ് അപകടം നടന്നത്. ഹസീബ് അപകട സ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.

ഹസീബ്

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe