മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവ് അറസ്റ്റിൽ

news image
Jul 5, 2023, 6:22 am GMT+0000 payyolionline.in

കോഴിക്കോട്∙  മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ പൊലീസ് മർദിച്ചെന്ന് പരാതി. മന്ത്രിയുടെ വാഹനത്തെ അപകടപ്പെടുത്തും വിധം വാഹനം ഓടിക്കുകയും സുരക്ഷ ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ചെയ്തതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് സൈഡ് കൊടുക്കാത്തതിന് ചേളാരി സ്വദേശി മുഹമ്മദ് സാദിഫാണ് അറസ്റ്റിലായത്. 

സൗത്ത് ബീച്ച് മമ്മാലി കടപ്പുറത്തിനു സമീപത്ത് ഉച്ചയോടെയാണ് സംഭവം.  വടകര ചോമ്പാലയിൽ നിന്ന് പരപ്പനങ്ങാടിയിലേക്ക് ബീച്ച് റോഡിലൂടെ മീൻ ലോറിയുമായി പോവുകയായിരുന്നു സാദിഫ്.വാഹനത്തിന് മുന്നിൽ ബോധപൂർവം തടസ്സം സൃഷ്ടിച്ചതിന് സാദിഫിന് പൈലറ്റ് വാഹനത്തിലെ ഉദ്യോഗസ്ഥർ താക്കീത് നൽകിയെങ്കിലും ഉദ്യോഗസ്ഥരോട് അസഭ്യം പറഞ്ഞ് പ്രകോപനപരമായി ഡ്രൈവിങ് തുടരുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സാദിഫ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന്  നാട്ടുകാർ പിറകെ വന്ന മന്ത്രിയെ തടഞ്ഞു. സംഭവത്തെ  രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനാണ് ചിലർ വ്യാജ പ്രചരണങ്ങൾ നടത്തുന്നതെന്നും മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe