തിരുവനന്തപുരം: ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപി നടത്തുന്ന അതേ ശ്രമം തന്നെയാണ് സിപിഎം നടത്തുന്നതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി സമുദായങ്ങളെ തമ്മിൽ അടിപ്പിക്കുന്ന സിപിഎം ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. ഏക സിവിൽ കോഡ് വേണമെന്നു പണ്ട് സിപിഐഎം നയപരമായ നിലപാട് എടുത്തിട്ടുണ്ട്. ഇഎംഎസ്സിന്റെ നിലപാട് പിന്നെ തിരുത്തി കണ്ടതേയില്ല.
കോൺഗ്രസിന് ഒറ്റ നിലപാടാണ്. ഇപ്പോൾ സെമിനാർ നടത്തുന്നത് വോട്ട് മുന്നിൽ കണ്ടുകൊണ്ടാണ്. സിപിഐഎം ആദ്യം ചെയ്യേണ്ടത് ഇഎംഎസ്സിന്റെ നിലപാടിനെ തള്ളി പറയുക എന്നതാണ് കാലത്തിനൊത്തു മാറുകയാണെങ്കിൽ സിപിഐഎം അത് തുറന്നു പറയണം. എന്നിട്ട് വേണം എം വി ഗോവിന്ദൻ സെമിനാറിനു ആളുകളെ ക്ഷണിക്കാൻ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.