പ്രവാസി വ്യവസായി സുഗതന്‍ ആത്മഹത്യ ചെയ്ത കേസ്; എല്ലാ പ്രതികളെയും കോടതി വെറുതെവിട്ടു

news image
Jul 10, 2023, 10:20 am GMT+0000 payyolionline.in

കൊല്ലം: പുനലൂരിലെ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. സിപിഐ, എഐവൈഎഫ് പ്രാദേശിക നേതാക്കളായ ഇമേഷ്, എം എസ് ഗിരീഷ്,  സതീഷ്, അജികുമാർ, ബിനീഷ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന് കണ്ട് കൊല്ലം ജീല്ലാ അഡീഷനൽ സെഷൻസ് കോടതി വിട്ടത്.

2018 ഫെബ്രുവരി 23 നാണ് കൊല്ലം പുനലൂര്‍ സ്വദേശിയായ സുഗതൻ  (64) ആത്മഹത്യ ചെയ്തത്. വര്‍ക്ക്ഷോപ്പ് തുടങ്ങാനിരുന്ന കെട്ടിടത്തിന് മുന്നില്‍ പ്രാദേശിക രാഷ്ട്രീയ നേതൃത്വം കൊടി കുത്തിയതില്‍ മനം നൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ. കൊല്ലം തിരുമംഗലം ദേശീയപാതയില്‍ ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷനിലെ നിര്‍മ്മാണത്തിലിരുന്ന വര്‍ക്ക്‌ഷോപ്പിലാണ് സുഗതന്‍ ജീവനൊടുക്കിയത്.

വിളക്കുടി പഞ്ചായത്തിലെ വി എം കുര്യൻ എന്ന ആളിന്‍റെ പേരിലുള്ള 14 1/2 സെന്‍റ് ഭൂമിയാണ് വര്‍ക്ക്ഷോപ്പ് തുടങ്ങാനായി സുഗതൻ മൂന്ന് വര്‍ഷത്തേക്ക് പാട്ടത്തിനെടുത്തത്. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് വര്‍ക്ക്ഷോപ്പ് തുടങ്ങാനാകാതെ സുഗതൻ ആത്മഹത്യ ചെയ്തതോടെ സംഭവം വിവാദമായി. സംഭവത്തിൽ സര്‍ക്കാര്‍ ഇടപെടൽ ഉണ്ടായതോടെ വര്‍ക്ക്ഷോപ്പ്  പ്രവര്‍ത്തനം തുടങ്ങിയെങ്കിലും പഞ്ചായത്ത് ലൈസൻസ് നല്‍കിയില്ല. വര്‍ക്ക് ഷോപ്പ് പൊളിച്ചുമാറ്റാൻ പഞ്ചായത്ത് അന്ത്യശാസനം നൽകുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe