ദുരിതാശ്വാസ ക്യാമ്പുകൾ; അവധി പ്രഖ്യാപിച്ച വിവിധ സ്കൂളുകൾ ഇവയാണ്

news image
Jul 12, 2023, 3:44 pm GMT+0000 payyolionline.in

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ എൽപി-യുപി വിഭാഗങ്ങൾക്ക് മാത്രം നാളെ അവധി പ്രഖ്യാപിച്ചു. ക്യാംപുകൾ പ്രവർത്തിക്കുന്നിടത്ത് ഹെസ്കൂൾ മുതലുള്ള ക്ലാസുകൾ നടത്തുന്നതിന് ക്രമീകരണം ഏർപ്പെടുക്കാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർമാർക്ക് നിർദേശം നൽകി. ജില്ലയിൽ നിലവിൽ 44 ക്യാംപുകളാണ് പ്രവർത്തിക്കുന്നത്. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്കും പത്തനംതിട്ട ജില്ലയിലെ സ്കൂളുകൾക്കും നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരാണ് പത്തനംതിട്ടയിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്.

അതേസമയം, സംസ്ഥാനത്ത് നല്‍കിയിരുന്ന മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലെര്‍ട്ട് നല്‍കിയിരുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പ് പ്രകാരം ഈ അലെര്‍ട്ടുകള്‍ പിന്‍വലിക്കുകയായിരുന്നു. നിലവില്‍ ഇന്ന് സംസ്ഥാനത്ത് എവിടെയും മഴ മുന്നറിയിപ്പുകള്‍ ഇല്ല.

അതേസമയം, നാളെ കേരളത്തില്‍ ആറ് ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇടുക്കിയിലും കണ്ണൂരിലും കാസര്‍കോടും മറ്റെന്നാളും മഴ മുന്നറിയിപ്പുണ്ട്. അടുത്ത നാല് ദിവസം മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിലാണ് ഈ മാസം 14-ാം തീയതിവരെ വിവിധ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe