ന്യൂഡൽഹി∙ ഡൽഹിയിലെ വെള്ളക്കെട്ടിൽ വീണ് മൂന്നു യുവാക്കൾ മരിച്ചു. അരുൺ, അനൂജ്, അഭിഷേക് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ടോടെ ഗോൾഫ് കോഴ്സ് പ്രദേശത്തായിരുന്നു അപകടം. ഫുട്ബോൾ കളിച്ചു മടങ്ങിയ നാലംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്
നിർമാണത്തിലരുന്ന ഗോൾഫ് കോഴ്സ് പരിസരത്തേക്ക് കയറിയ ഇവർ, വെള്ളക്കുഴിയിൽ വീഴുകയായിരുന്നു. ഇതിനെ മഴക്കെടുതിയുമായി ബന്ധപ്പെടുത്താനാകില്ലെന്ന് പൊലീസ് പറഞ്ഞു.
ഡൽഹി വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ ദിവസവും മൂന്ന് കുട്ടികൾ വെള്ളത്തിൽ വീണ് മരിച്ചിരുന്നു. നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ജഹാംഗീർപുരിയിൽ മെട്രോ നിർമാണ സ്ഥലത്തെ കുഴയിൽ വീണായിരുന്നു അപകടം.