തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് വ്യവസായി എം എ യൂസഫലി. ജനമനസുകളിൽ ചിരപ്രതിഷ്ഠ നേടിയ ജനകീയ നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്ന് എംഎ യൂസഫലി പറഞ്ഞു. കേരളത്തിന്റെ വികസനത്തിനും ജനനന്മക്കും വേണ്ടി എന്നും നിലകൊണ്ട നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നും യൂസഫലി അനുശോചിച്ചു. നിരവധി പേരാണ് ഉമ്മൻചാണ്ടിക്ക് അനുശോചനവുമായി രംഗത്തെത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും എംവി ഗോവിന്ദനും ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക മേഖലകളിലെ നിരവധി പേർ അനുശോചിച്ചു. ബാംഗ്ലൂരിൽ കോണ്ഗ്രസ് പ്രവർത്തകർ തടിച്ചു കൂടിയിരുന്നു. തുടർന്ന് മൃതദേഹം തിരുവനന്തപുരത്തെത്തിച്ചു.