സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഡെസ്‌ഡേരിയ അന്തരിച്ചു

news image
Jul 22, 2023, 3:51 am GMT+0000 payyolionline.in

വടകര: സെന്റ് ആന്റണീസ് ഗേള്‍സ് ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ഡെസ്‌ഡേരിയ (93)അന്തരിച്ചു.  മികച്ച അധ്യാപികക്കുള്ള സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി.കോളയാട് വടക്കയില്‍ കുടുംബാംഗവും അപ്പോസ്‌തോലിക്ക് കാര്‍മ്മല്‍ സഭാംഗവും തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ സിസ്റ്ററുമാണ്. സംസ്‌കാര ശുശ്രൂഷക്ക് അഭിവന്ദ്യ അലക്‌സ് പിതാവ് മുഖ്യ കാര്‍മ്മികത്വം വഹിക്കും.

സഹോദരങ്ങള്‍: ഫിലോമിന, പരേതരായ ത്രേസ്യാമ്മ, മാത്യു, മറിയാമ്മ, സിസ്റ്റര്‍ ക്രിസ്റ്റീന എ സി, റോസ്, സിസ്റ്റര്‍ ഡോണ എ സി, എലിസബത്ത്, കുഞ്ഞാപ്പു, അച്ചാമ്മ, എബ്രാഹം.അപ്പോസ്തലിക് കാര്‍മല്‍ സതേണ്‍ പ്രൊവിന്‍സിന്റെ എഡ്യുക്കേഷണല്‍ സെക്രട്ടറി ആയിരുന്ന സിസ്റ്റര്‍ ഡെസ്‌ഡേരിയ വടകര സെന്റ് ആന്റണീസ് കോണ്‍വെന്റിനു പുറമെ പ്രോവിഡന്‍സ് കോളജ് കോഴിക്കോട്, ലേഡി ഇമ്മാക്കുലേറ്റ് കോണ്‍വെന്റ് ഒറ്റപ്പാലം, കാര്‍മ്മല്‍ഹില്‍ കോണ്‍വെന്റ് കോഴിക്കോട് എന്നിവിടങ്ങളില്‍ സുപ്പീരിയര്‍ ആയും പ്രധാനാധ്യാപിക ആയും സേവനം അനുഷ്ഠിച്ചിരുന്നു.

സെന്റ്. തെരേസ് കോണ്‍വെന്റ് ഷൊര്‍ണൂര്‍, ഹോളി ട്രിനിറ്റി കോണ്‍വെന്റ് ഓച്ചന്തുരുത്ത്, ഹോളി ഏയ്ഞ്ചല്‍സ് കോണ്‍വെന്റ് ധര്‍മ്മടം, സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് തലശ്ശേരി എന്നിവിടങ്ങളിലും സേവനം ചെയ്തിരുന്നു.സംസ്‌കാരം ഇന്ന്  (ശനി) വൈകുന്നേരം മൂന്നിന് തലശ്ശേരി സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe