കള്ള് പോഷകാഹാരം; ചെത്താൻ ആളില്ലാത്തത് പെൺകുട്ടികളെ പേടിച്ച്: ഇ.പി.ജയരാജൻ

news image
Jul 28, 2023, 5:58 am GMT+0000 payyolionline.in

കോഴിക്കോട് ∙ കള്ള് മദ്യമല്ലെന്നും നല്ലൊരു പോഷകാഹാര വസ്തുവാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. രാവിലെ എടുത്ത ഉടനെത്തന്നെ ഉപയോഗിക്കുമ്പോൾ അതൊരു ലഹരിയായി മാറുന്നില്ല. ലഹരിയില്ലാത്ത പാനീയമായി കള്ളിനെ കാണണം. കള്ളിന്റെയും നീരയുടെയും ഉൽപാദനം വർധിപ്പിക്കുന്നതുവഴി വലിയ തൊഴിൽസാധ്യത കേരളത്തിലുണ്ടാവുമെന്നും ജയരാജൻ പറഞ്ഞു.ഇപ്പോൾ കേരളത്തിൽ കള്ളുഷാപ്പിൽ പോകുന്നത് ഒളിസങ്കേതത്തിൽ പോകുന്നതു പോലെയാണ്. അതു മാറണം. എഐടിയുസിയുടെ എതിർപ്പ് ഗൗരവമുള്ളതാണെങ്കിൽ പരിശോധിക്കാം. ഇപ്പോൾ തെങ്ങിൽ കയറാൻ ആളെ കിട്ടാനില്ല. ചെറുപ്പക്കാർ ഈ പണിക്കൊന്നും പോകുന്നില്ല. കയ്യിലെയും കാലിലെയും തഴമ്പ് പെൺകുട്ടികൾ ഇഷ്ടപ്പെടാത്തതാണ് അതിനു കാരണമെന്നും ഇ.പി.ജയരാജൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe