പിവി അൻവറിനെതിരായ മിച്ച ഭൂമി കേസ്; അധിക ഭൂമിയുടെ തെളിവുകൾ കൈമാറി

news image
Jul 31, 2023, 7:49 am GMT+0000 payyolionline.in

കോഴിക്കോട്: പിവി അൻവറിനെതിരായ മിച്ച ഭൂമി കേസിൽ അൻവറിന്റെ കൈവശമുള്ള അധിക ഭൂമിയുടെ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് ബോർഡിന് കൈമാറി. ഇന്ന് നടന്ന താമരശ്ശേരി താലൂക്ക് ലാൻഡ് ബോർഡ് സിറ്റിംഗിലാണ് രേഖകൾ കൈമാറിയത്. 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്മ അറിയിച്ചു. ഇതോടെ പരാതിക്കാർ ഇതുവരെ ലാൻഡ് ബോർഡിന് കൈമാറിയത് 46.83 ഏക്കർ ഭൂമിയുടെ രേഖകളാണ്. ലാൻഡ് ബോർഡ് കണ്ടെത്തിയതിന് പുറമേയുള്ള ഭൂമിയുടെ രേഖകളാണ് സമർപ്പിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. ലാന്‍ഡ് ബോര്‍ഡിന്‍റെ അന്വേഷണം നടക്കുന്നതിനിടെ കൈവശമുളള അധിക ഭൂമി അന്‍വറും ഭാര്യയും വില്‍പന നടത്തിയതായി പരാതിക്കാര്‍ ആരോപിച്ചു. അന്‍വറിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജിലുണ്ടായിരുന്ന 90 സെന്‍റ് ഭൂമി മലപ്പുറം ജില്ലയിലെ ഒരു കരാറുകാരനും ഭാര്യ ഹഫ്സത്തിന്‍റെ പേരില്‍ കൂടരഞ്ഞി വില്ലേജില്‍ ഉണ്ടായിരുന്ന 60 സെന്‍റ് ഭൂമി മലപ്പുറം ഊര്‍ങ്ങാട്ടിരിയിലെ മറ്റൊരാള്‍ക്കുമാണ് വില്‍പന നടത്തിയത്. ഇതിന്‍റെ രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് കൈമാറിയതായും കെവി ഷാജി പറഞ്ഞു.

land case against PV Anwar Evidence of additional land was handed over kozhikode fvv

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാങ്ങ്മൂലത്തില്‍ സമര്‍പ്പിച്ച സത്യവാങ്ങ്മൂലം അടിസ്ഥാനമാക്കിയാണ് അന്‍വര്‍ അധിക ഭൂമി കൈവശം വച്ചിരിക്കുന്നതായുളള പരാതി വിവരാവകാശ പ്രവര്‍ത്തകര്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ കൊണ്ടുവന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ അധിക ഭൂമി കണ്ടെത്താനായി ലാന്‍ഡ് ബോര്‍ഡ് എല്ലാ ജില്ലാ കളക്ടര്‍മാര്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. വില്ലേജ് അടിസ്ഥാനത്തില്‍ വിവര ശേഖരണം നടത്തുകയും ചെയ്ചു. ഇതിനിടെയാണ് പരിധിയില്‍ കവിഞ്ഞ ഭൂമി ഇല്ലെന്ന് സ്ഥാപിക്കാനായി അന്‍വറും കുടുംബവും ഭൂമി വില്‍പന നടത്തിയെന്ന ആരോപണം പരാതിക്കാര്‍ ഉന്നയിക്കുന്നത്. ഇവര്‍ സമര്‍പ്പിക്കുന്ന രേഖകളില്‍ അന്‍വറിന്‍റെ ഭാഗം കൂടി കേട്ടം ശേഷമാകും ലാന്‍ഡ് ബോര്‍ഡിന്‍റെ തുടര്‍ നടപടികള്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe