ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു

news image
Aug 5, 2023, 2:57 pm GMT+0000 payyolionline.in

ദില്ലി: ചന്ദ്രയാൻ 3 ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമെന്ന് ഇസ്രോ വ്യക്തമാക്കി. വൈകിട്ട് ഏഴ് മണിയോടെയാണ് പേടകം ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്ക് കയറിയത്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്‍റെ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ പേടകം പിന്നിട്ടു കഴിഞ്ഞു.

ലാം എഞ്ചിൻ പ്രവർത്തിപ്പിച്ച്  ചാന്ദ്ര ഭ്രമണപഥത്തിൽ കയറിക്കഴിഞ്ഞാൽ അഞ്ച് ഘട്ടമായി ഭ്രമണപഥം താഴ്ത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. ഒടുവിൽ ചന്ദ്രോപരിതലത്തിൽ നിന്ന് നൂറ് കിലോമീറ്റർ അകലത്തിൽ എത്തിയ ശേഷമായിരിക്കും പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും തമ്മിൽ വേർപ്പെടുക.  ആഗസ്റ്റ് 17നായിരിക്കും ഇത്.  ആഗസ്റ്റ് 23ന് വൈകിട്ട് സോഫ്റ്റ് ലാൻഡിങ്ങ് നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe