പ്രതിപക്ഷം നിർദേശം സ്വീകരിക്കുന്നത് ചൈനയിൽ നിന്ന്: അമിത് ഷാ

news image
Aug 8, 2023, 7:08 am GMT+0000 payyolionline.in

ന്യൂഡൽഹി∙ ആർഎസ്എസ് ആസ്ഥാനമായ നാഗ്പുരിൽ നിന്നാണ് ബിജെപി നിർദേശങ്ങൾ സ്വീകരിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നാഗ്പുർ ഇന്ത്യയിലാണെന്നെങ്കിലും കരുതാം എന്നാൽ ഞങ്ങൾ ചൈനയിൽ നിന്നും നിർദേശങ്ങൾ സ്വീകരിക്കാറില്ലെന്ന്  അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ പാർട്ടികൾക്കുള്ള നിർദേശം ലഭിക്കുന്നത് ചൈനയിൽ നിന്നാണെന്ന് അമിത് ഷാ ആരോപിച്ചു. ഡൽഹി സർവീസസ് ബില്ലുമായി ബന്ധപ്പെട്ട് രാജ്യസഭയിലുണ്ടായ ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ഡൽഹിയുടെ ഭരണത്തിൽ നിയമലംഘനങ്ങൾ പതിവായതോടെയാണ് ബിൽ കൊണ്ടുവരേണ്ട സാഹചര്യമുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 2,000 കോടി രൂപയുടെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ ഡൽഹി സർക്കാർ സ്ഥലംമാറ്റുന്നത് തടയണം. കേന്ദ്രത്തിന്റെ അധികാരപരിധിയിൽ കൈകടത്താനുള്ള സംസ്ഥാന സർക്കാരിന്റെ ശ്രമം നിയമപരമായി തടയാനാണ് കേന്ദ്രം ശ്രമിച്ചത്. മറിച്ച് സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ പിടിച്ചെടുക്കാൻ കേന്ദ്രം ആ​ഗ്രഹിക്കുന്നില്ല.

ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാൻ കോൺഗ്രസിന് അവകാശമില്ല. ആം ആദ്മി പാർട്ടിയെ തൃപ്തിപ്പെടുത്താൻ വേണ്ടി മാത്രമാണ് ബില്ലിനെ കോൺ​ഗ്രസ് എതിർക്കുന്നത്. ഡൽഹിയിലെ ജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ബില്ല് കൊണ്ടുവന്നത്. തലസ്ഥാനത്ത് കാര്യക്ഷമവും അഴിമതിരഹിതവുമായ ഭരണത്തിനാണ് ലക്ഷ്യമിടന്നതെന്നും അമിത് ഷാ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe