കോഴിക്കോട്∙ ഗാന്ധി റോഡിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ഓടിച്ച കല്ലായി സ്വദേശി മെഹഫൂദ് സുൽത്താൻ(20) ആണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു അപകടം.
അപകടത്തിനു പിന്നാലെ മെഹഫൂദിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന നൂറുൽഹാദി(18) എന്ന യുവതിയെ ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.