ഭോപ്പാൽ: സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ മധ്യപ്രദേശ് സ്പീക്കറും ആരോഗ്യ മന്ത്രിയും സ്റ്റേജിൽ കുഴഞ്ഞുവീണു. റെയ്സൻ എന്ന സ്ഥലത്ത് മാർച്ച്പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കാനിരിക്കെയാണ് ആരോഗ്യ മന്ത്രി ഡോ. പ്രഭുറാം ചൗധരി കുഴഞ്ഞുവീണത്. പൊലീസ് ഉദ്യോഗസ്ഥരും മറ്റും ചേർന്ന് ഉടൻ ജില്ല ആശുപത്രിയിൽ എത്തിച്ചു. നിലവിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
മൗഗഞ്ചിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പതാക ഉയർത്തിയ മധ്യപ്രദേശ് നിയമസഭ സ്പീക്കർ ഗിരീഷ് ഗൗതം ജനങ്ങളെ അഭിസംബോധന ചെയ്യാൻ തുടങ്ങിയപ്പോൾ ആരോഗ്യനില വഷളാവുകയായിരുന്നു. ഉടൻ ഡോക്ടർമാരെ വിളിച്ചുവരുത്തി. നിലവിൽ ചികിത്സയിലാണ്.