നിക്ഷേപകരിൽനിന്ന് 42 കോടി തട്ടി : തൃശൂരില്‍ കൊച്ചുറാണി അറസ്റ്റിൽ

news image
Aug 18, 2023, 6:34 am GMT+0000 payyolionline.in

തൃശൂർ ∙ ധനവ്യവസായ ബാങ്കേഴ്സ് എന്ന സ്ഥാപനം നടത്തി, വൻതോതിൽ പലിശ വാഗ്ദാനം ചെയ്തു നിക്ഷേപകരിൽനിന്ന് 42 കോടിതട്ടിയെടുത്ത കേസിൽ മൂന്നാം പ്രതി വടൂക്കര പാണഞ്ചേരി വീട്ടിൽ കൊച്ചുറാണി ജോയ് (62) അറസ്റ്റിൽ. രണ്ടാം പ്രതിയും സ്ഥാപന ഉടമയുമായ ജോയ് ഡി. പാണഞ്ചേരിയുടെ ഭാര്യയും ബിസിനസ് പങ്കാളിയുമാണ് കൊച്ചുറാണി. ജോയ്  ജയിലിലാണ്.  ഒളിവിൽപോയ കൊച്ചുറാണി, സുപ്രീം കോടതി മുൻകൂർ ജാമ്യം നിരസിച്ചതിനെത്തുടർന്നു കീഴടങ്ങുകയായിരുന്നു. ഇവരുടെ മക്കളും ബിസിനസ് പങ്കാളികളുമായ ഡേവിഡ് പാണഞ്ചേരി (35), ചാക്കോ പാണഞ്ചേരി (32) എന്നിവരും  പ്രതികളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe