നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ പ്രഖ്യാപിച്ചു

news image
Aug 26, 2023, 10:11 am GMT+0000 payyolionline.in

തൃശൂർ > 2021- 22 വർഷത്തെ സംസ്ഥാന സർക്കാരിന്റെ നാഷണൽ സർവ്വീസ് സ്‌കീം അവാർഡുകൾ ഉന്നതവിദ്യാഭ്യാസ- സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. മികച്ച ഡയറക്ടറേറ്റായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെന്റിനെയും ((IHRD) മികച്ച സർവ്വകലാശാലയായി കേരള സർവ്വകലാശാലയേയും തിരഞ്ഞെടുത്തു. മികച്ച എൻഎസ്എസ് യൂണിറ്റുകൾക്കുള്ള പുരസ്ക്കാരം 10 യൂണിറ്റുകളും മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാർക്കുള്ള പുരസ്ക്കാരം 10 പേരും പങ്കിട്ടു.

ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ചെയർപേഴ്സണും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ, എൻഎസ്എസ് റീജിയണൽ ഡയറക്ടർ, എൻഎസ്എസ് ട്രെയിനിംഗ് കോ ഓർഡിനേറ്റർ തുടങ്ങിയവർ അംഗങ്ങളും സംസ്ഥാന എൻഎസ് എസ് ഓഫീസർ കൺവീനറുമായ സമിതിയാണ് അവാർഡിന്  അർഹരായവരെ തെരഞ്ഞെടുത്തത്.

അവാർഡുകൾ സെപ്തംബർ അവസാനം തൃശ്ശൂരിൽ വച്ച് വിതരണം ചെയ്യുമെന്നും മന്ത്രി അറിയിച്ചു.

അവാർഡ് ജേതാക്കൾ

മികച്ച ഡയറക്ടറേറ്റ് – ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്സസ് ഡവലപ്മെൻറ് (IHRD)
(എൻഎസ്എസ് പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ.അജിത് സെൻ)

മികച്ച സർവ്വകലാശാല – കേരള സർവ്വകലാശാല
( പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ. ഷാജി എ)

മികച്ച യൂണിറ്റുകൾ

1.കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ.വിമൻസ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ

2. സനാതന ധർമ്മ കോളേജ്, ആലപ്പുഴ

3. സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ്, തിരൂർ

4. പയ്യന്നൂർ കോളേജ്, പയ്യന്നൂർ

5. എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം

6.  ശ്രീക്യഷ്ണപുരം വി ടി ഭട്ടതിരിപ്പാട് കോളേജ്, പാലക്കാട്

7. എച്ച് എസ് എസ് പനങ്ങാട്, തൃശ്ശൂർ

8. എൻ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അകത്തേത്തറ, പാലക്കാട്

9. ജി വി എച്ച് എസ് എസ് (ജി) ബി പി അങ്ങാടി, തിരൂർ

10. കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മുട്ടം, തൊടുപുഴ

മികച്ച പ്രോഗ്രാം ഓഫീസർമാർ

1. പ്രസാദ് എസ് ബി
(കൃഷ്ണ മേനോൻ മെമ്മോറിയൽ ഗവ. വിമൻസ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ)

2. ഡോ.എസ് ലക്ഷ്മി
(സനാതന ധർമ്മ കോളേജ്, ആലപ്പുഴ)

3. ഖാദർ കെ എ
(സീതി സാഹിബ് മെമ്മോറിയൽ പോളിടെക്നിക്ക് കോളേജ്, തിരൂർ)

4. ഡോ. സുജിത്ത് കെ വി
(പയ്യന്നൂർ കോളേജ്, പയ്യന്നൂർ)

5. ഡോ. സുനീഷ് പി യു
(എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം, മലപ്പുറം)

6. മിനി കെ
(ശ്രീക്യഷ്ണപുരം വി റ്റി ഭട്ടതിരിപ്പാട് കോളേജ്, പാലക്കാട്)

7. രേഖ ഇ ആർ
(എച്ച് എസ് എസ് പനങ്ങാട്, തൃശ്ശൂർ)

8.ഡോ. സജീഷ് പി
(എൻ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, അകത്തേത്തറ, പാലക്കാട്)

9. സില്ലിയത്ത്
(ജി വി എച്ച് എസ് എസ് (ജി) ബി പി അങ്ങാടി, തിരൂർ)

10.ഫൈസൽ പി ഖാൻ
(കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, മുട്ടം, തൊടുപുഴ)

മികച്ച വോളൻറിയർമാർ

1. മാർട്ടിൻ ജോസഫ്
(എസ് ബി കോളേജ്, ചങ്ങനാശ്ശേരി)

2. അർച്ചന പ്രകാശ്
(ഗവ. ലോ കോളേജ്, അയ്യന്തോൾ, തൃശ്ശൂർ)

3. അഭിജിത്ത് എസ്
(എൻ എസ് എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, പാലക്കാട്)

4. ഫിദ ഫർഹാ ഖാലിദ്
(കൃഷ്ണ മേനോൻ മൊമ്മോറിയൽ ഗവ.വിമൻസ് കോളേജ്, പള്ളിക്കുന്ന്, കണ്ണൂർ)

5. ആൽബിൻ കുര്യാക്കോസ്
(രാജീവ് ഗാന്ധി മെമ്മോറിയൽ ഗവ.ആർട്ട്സ് & സയൻസ് കോളേജ്, കോട്ടത്തറ)

6. മഞ്ജിമ എം
(എം ഇ എസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കുറ്റിപ്പുറം)

7. അജ്മൽ എം
(മിലാദ് ഇ ഷെരീഫ് മെമ്മോറിയൽ കോളേജ്, കായംകുളം)

8. ആതിര മോഹൻ ജി റ്റി
(കെ മാധവ മെമ്മോറിയൽ കോളേജ്, നങ്ങിയാർകുളങ്ങര, ആലപ്പുഴ)

9. അനിത്ത് എം
(ശ്രീകൃഷ്ണപുരം വി റ്റി ഭട്ടതിരിപ്പാട് കോളേജ്, മന്നംപറ്റ, പാലക്കാട്)

10. ദൃശ്യമോൾ റ്റി
(ഗവ.വിമൺസ് പോളിടെക്നിക്ക് കോളേജ്, കോട്ടക്കൽ)

11. രോഹിൻ പ്രമോദ്
(കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, താമരശ്ശേരി)

12. ശ്രീലയ ഒ പി
(ജി എച്ച് എസ് എസ് ഫോർ ഗേൾസ് മാടായി കണ്ണൂർ)

13. ബാസിം കെ
(ഗവ. എച്ച് എസ് എസ് പൂക്കോട്ടുംപാടം, മലപ്പുറം)

14. സ്നേഹ വി
(കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, ചേലക്കര, പഴയന്നൂർ, തൃശ്ശൂർ)

15. ആൽവിൻ ക്രിസ്റ്റി
(നെഹ്റു ആർട്ട്സ് & സയൻസ് കോളേജ്, കാഞ്ഞങ്ങാട്)

16. ആര്യ രഞ്ജിത്ത്
(എം ഇ എസ് ആർട്ട്സ് & സയൻസ് കോളേജ്, കൂത്തുപറമ്പ)

പ്രത്യേക പുരസ്കാരങ്ങൾ നേടിയവർ

ഡയറക്ടറേറ്റുകൾ

1. ഡയറക്ടറേറ്റ് ഓഫ് വൊക്കേഷണൽ ഹയർ സെക്കൻററി എഡ്യൂക്കേഷൻ
(പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ.രഞ്ജിത്ത് പി)

2.  ഡയറക്ടറേറ്റ് ഓഫ് ഹയർ സെക്കൻററി എഡ്യൂക്കേഷൻ
(പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ.ജേക്കബ് ജോൺ)

3. ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ
(പ്രോഗ്രാം കോ-ഓർഡിനേറ്റർ – ഡോ.അജിത എസ്)

യൂണിറ്റ് പ്രോഗ്രാം ഓഫീസർ

1.  എസ് ബി കോളേജ്, ചങ്ങനാശ്ശേരി, കോട്ടയം
(പ്രോഗ്രാം ഓഫീസർ – ശ്രീ.റൂബിൻ ഫിലിപ്പ്

2.  മിംസ് കോളേജ് ഓഫ് നഴ്സിംഗ്, കോഴിക്കോട്
(പ്രോഗ്രാം ഓഫീസർ – മീനു പീറ്റർ)

വോളൻറിയർമാർ

1.റിയാസ് നൗഫൽ – ജി വി എച്ച് എസ് എസ്, തട്ടക്കുഴ, ഇടുക്കി

2. വേദ ബി എസ്  –  ജി വി എച്ച് എസ് എസ്, ബാലുശ്ശേരി, കോഴിക്കോട്

3. രോഹിത് രത്നാകരൻ – മൊറാഴ കോ-ഓപ്പറേറ്റീവ് ആർട്ട്സ് & സയൻസ് കോളേജ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe