അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പൊലീസിന്റെ പോൽ ബ്ലഡ്

news image
Sep 1, 2023, 12:04 pm GMT+0000 payyolionline.in

തിരുവനന്തപുരം: ആവശ്യക്കാർക്ക് രക്തം എത്തിച്ചു നൽകാനായി കേരളാ പൊലീസിന്റെ പോൽ ബ്ലഡ് സേവനം. അടിയന്തരഘട്ടങ്ങളിലുൾപ്പെടെ രക്തം ലഭ്യമാക്കാൻ പൊലീസിന്റെ ഈ ഓൺലൈൻ സേവനത്തിലൂടെ സാധിക്കും. പൊലീസിന്റെ മൊബൈൽ അപ്ലിക്കേഷൻ ആയ പോൽ ആപ്പിന്റെ സഹായത്തോടുകൂടിയാണ് പോൽ ബ്ലഡ് സേവനം ലഭ്യമാവുക. കേരള സ്റ്റേറ്റ് എയ്‌ഡ്‌സ് കൺട്രോൾ സൊസൈറ്റിയുമായി ചേർന്ന് പ്രവർത്തിക്കുന്ന പോൽ ബ്ലഡിൽ ആർക്കും അംഗങ്ങളാകാം.

രക്തദാനത്തിനും സ്വീകരണത്തിനുമായി രജിസ്റ്റർ ചെയ്യാൻ പ്ലേസ്റ്റോറിൽ നിന്ന് പോൽ ആപ്പ് ഡൗൺലോഡ് ചെയ്യുക. ആപ്പിൽ പോൽ ബ്ലഡ് എന്ന വിഭാഗം തിരഞ്ഞെടുക്കുക. രക്തം നൽകാൻ ഡോണർ (Donor) എന്ന രജിസ്ട്രേഷൻ ഫോറം പൂരിപ്പിക്കുക. രക്തം ആവശ്യമുള്ളവർ റെസീപ്യന്റ് (Recipient) എന്ന ഫോറം പൂരിപ്പിക്കുക. രജിസ്ട്രേഷൻ പൂർത്തിയായാൽ കൺട്രോൾ റൂമിൽ നിന്ന് പൊലീസ് ബന്ധപ്പെടും.

ഇതുവരെ പൊതുജനങ്ങളുടെ സഹായത്തോടെ ഇരുപതിനായിരം യൂണിറ്റോളം രക്തം ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ  പൊലീസിന് കഴിഞ്ഞിട്ടുണ്ടെന്നും  രക്തദാനത്തിന് എല്ലാവരും തയാറായി മുന്നോട്ട് വരണമെന്നും പൊലീസ് ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe