കോട്ടയം∙ 20 വർഷമായി കുടുംബത്തെ വേട്ടയാടുകയാണെന്ന് ഉമ്മൻ ചാണ്ടിയുടെ മകനും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയുമായ ചാണ്ടി ഉമ്മൻ. വോട്ട് രേഖപ്പെടുത്തിയ ശേഷമായിരുന്നു ചാണ്ടിയുടെ പ്രതികരണം. ആരോഗ്യ സ്ഥിതിയെക്കുറിച്ചു ഉമ്മൻ ചാണ്ടി കഴിഞ്ഞ ഒക്ടോബർ ആദ്യവാരം ഡയറിയിൽ കുറിപ്പ് എഴുതിയിട്ടുണ്ട്. സമയമാകുമ്പോൾ അത് പുറത്തുവിടും. തനിക്കു പിതാവ് ദൈവസമൻ. സത്യത്തിന്റെ മുഖം പുറത്തുവരുമെന്നു ചാണ്ടി ഉമ്മൻ പറഞ്ഞു.പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിലെത്തിയാണു ചാണ്ടി ഉമ്മൻ വോട്ട് ചെയ്തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാർക്കുമൊപ്പമാണ് എത്തിയത്. രാവിലെ ഏഴിനു പോളിങ് ആരംഭിച്ചതു മുതൽ മിക്ക ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ടനിരയാണ്. മഴ മാറി നിൽക്കുന്നതിനാൽ രാവിലെ തന്നെ പോളിങ് ശക്തമാകുമെന്നാണ് പ്രതീക്ഷ.