എ.സി.മൊയ്തീൻ 11ന് ഹാജരാകണം; മൂന്നാമതും നോട്ടിസ് അയച്ചു

news image
Sep 6, 2023, 3:48 am GMT+0000 payyolionline.in

കൊച്ചി∙ കുരുവന്നൂർ സർവീസ് സഹകരണ ബാങ്ക് വായ്പത്തട്ടിപ്പു കേസിൽ മുൻമന്ത്രി എ.സി.മൊയ്തീൻ എംഎൽഎ വരുന്ന തിങ്കളാഴ്ച രാവിലെ 11നു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കൊച്ചി ഓഫിസിൽ ചോദ്യം ചെയ്യലിനു നേരിട്ടു ഹാജരാവണം. ഇക്കാര്യം അറിയിച്ചു മൂന്നാമതും ഇ.ഡി. മൊയ്തീനു നോട്ടിസ് അയച്ചു. ആദ്യ രണ്ടു നോട്ടിസുകളിൽ നൽകിയ തീയതികളിൽ വ്യക്തിപരമായ അസൗകര്യം പറഞ്ഞു മൊയ്തീൻ ഹാജരായിരുന്നില്ല. മൊഴി രേഖപ്പെടുത്താനായി സാക്ഷികൾക്ക് അയയ്ക്കുന്ന നോട്ടിസ് തന്നെയാണ് ഇ.ഡി. മൂന്നാമതും അയച്ചിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe