പേടിഎം പുതിയ കാര്‍ഡ് സൗണ്ട് ബോക്‌സ് പുറത്തിറക്കുന്നു

news image
Sep 6, 2023, 2:01 pm GMT+0000 payyolionline.in

കൊച്ചി: ഇന്ത്യയിലെ പ്രമുഖ പണമിടപാട്, ധനകാര്യ സേവന കമ്പനിയും ക്യുആര്‍, മൊബൈല്‍ പെയ്‌മെന്റുകളുടെ മുൻനിരക്കാരുമായ പേടിഎമ്മിന്റെ ഉടമസ്ഥരായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡ് (ഒസിഎല്‍) കാര്‍ഡ് സൗണ്ട് ബോക്‌സ് പുറത്തിറക്കുന്നു. വിസ, മാസ്റ്റര്‍ കാര്‍ഡ്, അമേരിക്കന്‍ എക്‌സ്പ്രസ്സ്, റുപേ എന്നിങ്ങനെയുള്ള എല്ലാ നെറ്റ് വര്‍ക്കുകളിലൂടേയും ഈ ജനപ്രിയ സൗണ്ട് ബോക്‌സ് വഴി വ്യാപാരികള്‍ക്ക് മൊബൈല്‍, കാര്‍ഡ് പെയ്‌മെന്റുകള്‍ സ്വീകരിക്കുവാനുള്ള അവസരം ഒരുക്കി കൊടുക്കുന്നു. ‘ടാപ് ആന്റ് പേ’ എന്ന സംവിധാനത്തിലൂടെ സൗണ്ട് ബോക്‌സ് വഴി എളുപ്പം ഈ സേവനം ലഭ്യമാകും.

വ്യാപാരികളുടെ രണ്ട് പ്രശ്‌നങ്ങള്‍ പേടിഎം കാര്‍ഡ് സൗണ്ട് ബോക്‌സ് പരിഹരിക്കും – കാര്‍ഡ് പെയ്‌മെന്റുകള്‍ സ്വീകരിക്കുന്നതോടൊപ്പം തന്നെ എല്ലാ പെയ്‌മെന്റുകള്‍ക്കും 11 ഭാഷകളില്‍ അപ്പോള്‍ തന്നെ ശബ്ദ അറിയിപ്പ് ലഭിക്കുകയും ചെയ്യും. ടാപ് ആന്റ് പേ എന്ന സംവിധാനം ഇതില്‍ ഒരുക്കിയിട്ടുണ്ട്. ഇതിലൂടെ 5000 രൂപ വരെയുള്ള കാര്‍ഡ് പെയ്‌മെന്റുകള്‍ വ്യാപാരികള്‍ക്ക് സ്വീകരിക്കാന്‍ കഴിയും. 4ജി ശൃംഖല കണക്റ്റിവിറ്റിയോടു കൂടിയ ഇന്ത്യന്‍ നിര്‍മ്മിതമായ ഈ ഉപകരണം ഏറ്റവും വേഗത്തിലുള്ള അറിയിപ്പുകള്‍ ലഭ്യമാക്കും. 4വാട്ട് സ്പീക്കര്‍ ഇതില്‍ ഘടിപ്പിച്ചിട്ടുള്ളതിനാല്‍ പേടിഎം കാര്‍ഡ് സൗണ്ട് ബോക്‌സ് പെയ്‌മെന്റ് അറിയിപ്പുകളുടെ വ്യക്തത മെച്ചപ്പെടുത്തും. 5 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ബാറ്ററിയും ഇതിനുണ്ട്.

ഇന്ത്യയിലെ ചെറുകിട ബിസിനസ്സുകാര്‍ക്ക് വേണ്ടി നവീനതകള്‍ കണ്ടെത്തുന്ന കാര്യത്തില്‍ പേടിഎം എന്നും മുന്നിലാണെന്ന് പേടിഎം-ന്റെ സ്ഥാപകനും സി ഇ ഒ യുമായ  വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു. അവരുടെ പെയ്‌മെന്റ്, ധനകാര്യ സേവന പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ഞങ്ങളുടെ മുഖ്യ ലക്ഷ്യങ്ങള്‍. പേടിഎം ക്യുആര്‍ കോഡ് വഴി മൊബൈല്‍ പെയ്‌മെന്റുകള്‍ നടത്തുന്ന അതേ ലാളിത്യത്തോടെ കാര്‍ഡുകളും സ്വീകരിക്കപ്പെടേണ്ടതുണ്ട് എന്ന ആവശ്യം വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഉണ്ടെന്ന് മനസ്സിലാക്കി. അതിനാലാണ്  മൊബൈല്‍ പെയ്‌മെന്റുകൾക്കും കാര്‍ഡ് പെയ്‌മെന്റുകള്‍ക്കും വ്യാപാരികള്‍ക്ക് ആവശ്യമായ രണ്ട് കാര്യങ്ങള്‍ ഒരുമിപ്പിക്കുന്ന   കാര്‍ഡ് സൗണ്ട് ബോക്‌സ് അവതരിപ്പിക്കുന്നതെന്നും വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe