കുടിശ്ശിക ഉള്‍പ്പെടെ 15,127 രൂപ അടച്ചില്ല; തിരുവനന്തപുരം ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി

news image
Sep 6, 2023, 4:59 pm GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റിങ്ങൽ ഡിഇഒ ഓഫീസിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് കെഎസ്ഇബി. കുടിശ്ശിക ഉള്‍പ്പെടെ 15,127 രൂപയുടെ ബില്ലാണ് ഈ മാസം ഒന്നാം തീയതിക്കകം അടയ്ക്കാനുണ്ടായിരുന്നത്. പണം അടയ്ക്കാതെ ഇരുന്നതോടെയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. വൈദ്യുതി ബന്ധം നിലച്ചതോടെ ഡിഇഒ ഓഫീസിന്റെ പ്രവർത്തനങ്ങൾ താറുമാറായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe