കണ്ണൂരില്‍ ചാത്തൻ സേവയുടെ മറവിൽ 16 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ

news image
Sep 7, 2023, 9:03 am GMT+0000 payyolionline.in

കൂത്തുപറമ്പ് (കണ്ണൂർ)∙ ചാത്തൻ സേവയുടെ മറവിൽ 16 കാരിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. കേന്ദ്രത്തിൽ സന്ദർശകയായിരുന്ന വിദ്യാർഥിനിയെ മഠത്തിൽ വച്ച് നിരവധി തവണ പീഡിപ്പിച്ചന്ന പരാതിയിലാണ് കൂത്തുപറമ്പ് എലിപ്പറ്റിച്ചിറ സൗപർണികയിൽ ജയേഷ് കോറോത്താ(44) നെ പൊലീസ് അറസ്റ്റ് ചെയ്തത്.ചാത്തൻസേവ നടത്തി ആളുകളെ വശീകരിക്കുന്നതായി സിദ്ധനെതിരെ ആരോപണം ഉയർന്നിരുന്നു. നേരത്തെ ഈ പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ പൊലീസ് കേന്ദ്രത്തിൽ എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും താക്കീത് നൽകി വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ മകളെ വശീകരിച്ചുവെന്ന പരാതിയെ തുടർന്നാണ് സിദ്ധനെ ചോദ്യം ചെയ്യാനായി അന്ന് പൊലീസ് പിടികൂടിയത്. രേഖാമൂലം പരാതി നൽകാൻ പെൺകുട്ടി വിസമ്മതിച്ചതിനാലാണ് നടപടി വൈകിയത്. കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് പെൺകുട്ടി പീഡനവിവരം ഉൾപ്പെടെ പൊലീസിനോട് പറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe